ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം മാറ്റിവെച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. ജനുവരി ആറിനായിരുന്നു അദ്ദേഹം യുഎഇ സന്ദർശിക്കാനിരുന്നത്.
ദുബായ് എക്‌സ്‌പോയിലെ ഇന്ത്യ പവലിയൻ ഉൾപ്പെടെ സന്ദർശിക്കന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി യുഎഇയിലേക്ക് പോകുന്നത്. ഉന്നത നേതാക്കളുമായുള്ള കൂടിക്കാഴ്ച, ഇന്ത്യ- യുഎഇ സൗജന്യ വ്യാപാര കരാർ ഒപ്പിടൽ എന്നിവയും യാത്രാ ലക്ഷ്യമാണ്. എന്നാൽ യുഎഇയിൽ ഉൾപ്പെടെ ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം സന്ദർശനം മാറ്റിവെച്ചത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഫെബ്രുവരിയിലാകും അദ്ദേഹം യുഎഇ സന്ദർശിക്കുക. യാത്രാ തിയതി അധികൃതർ പിന്നീട് അറിയിക്കും.
ദുബായ് എക്‌സ്‌പോയിലെ പ്രധാന ആകർഷണമാണ് ഇന്ത്യ പവലിയൻ. നാലാം നിലയിൽ സജ്ജീകരിച്ചിരിക്കുന്ന പവലിയനിൽ ഇന്ത്യയുടെ സംസ്‌കാരം, യോഗ, ആയുർവേദം തുടങ്ങി വിവിധ മേഖലയുമായി ബന്ധപ്പെട്ട പരിപാടികളാണ് ഒരുക്കിയിരിക്കുന്നത് .കഴിഞ്ഞ ഒക്ടോബർ ഒന്നിന് കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയൽ ആണ് പവലിയൻ ഉദ്ഘാടനം ചെയ്തത്.
















Comments