ഇസ്ലാമാബാദ് : ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന രാജ്യമാണ് പാകിസ്താനെന്ന് ഇമ്രാൻ ഖാന്റെ മതസൗഹാർദ ഉപദേഷ്ടാവ് താഹിർ അഷ്റഫി.റാവൽപിണ്ടിയിലെ മർഹബ മസ്ജിദിൽ വിദ്യാർത്ഥി കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു അഷ്‌റഫിയുടെ ഈ അവകാശവാദം
ഒരു മതത്തെയും അപമാനിക്കാനോ മറ്റുള്ളവരെ നിന്ദിക്കാനോ അനുവദിക്കാത്ത സമാധാനത്തിന്റെ മതമാണ് ഇസ്ലാം . ഒരു മതത്തെയും അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്ന് ലോകത്തിന് അറിയാം.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ പീഡനങ്ങൾ നടന്നിട്ടും ലോകരാജ്യങ്ങൾ ഇക്കാര്യങ്ങളിൽ ഇടപെടുന്നില്ല . പാകിസ്താനിലെ മതസൗഹാർദത്തിന്റെ യഥാർത്ഥ ചിത്രം ഒളിപ്പിച്ചു വയ്‌ക്കാൻ ഇടയ്‌ക്കിടെ നടക്കുന്ന അക്രമ സംഭവങ്ങൾക്ക് കഴിയില്ല.
മറ്റെവിടെയെങ്കിലും അവകാശ ലംഘന സംഭവങ്ങൾ ഉണ്ടായാൽ, അന്താരാഷ്‌ട്ര സമൂഹം നിലവിളിക്കും, എന്നാൽ ഇന്ത്യയിലെ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണമായും നിശബ്ദത പാലിക്കുന്നു. ഇന്ന്, കാശ്മീർ, പലസ്തീൻ, അഫ്ഗാനിസ്ഥാൻ, ബർമ്മ എന്നിവ ലോകത്തിന് ദൃശ്യമല്ല.
നിയമം കൈയ്യിലെടുക്കാനോ ആരുടെയെങ്കിലും സ്വത്ത് കത്തിക്കാനോ ഒരാളെ ദ്രോഹിക്കാനോ ഇസ്ലാം അനുവദിക്കുന്നില്ല, കാരണം ഈ ആചാരം ശരീഅത്തിന് വിരുദ്ധമാണ്. പാകിസ്താനിൽ താമസിക്കുന്ന ന്യൂനപക്ഷങ്ങൾ ഭയപ്പെടേണ്ടതില്ല. ഇസ്‌ലാം സമാധാനത്തിന്റെയും മിതത്വത്തിന്റെയും അനുകമ്പയുടെയും മതമാണ് ഒരു വിവേചനവുമില്ലാതെ ന്യൂനപക്ഷങ്ങൾ പാകിസ്താനിൽ തുല്യാവകാശം അനുഭവിക്കുന്നുണ്ട് . പാകിസ്താനിൽ താമസിക്കുന്ന മുസ്ലീങ്ങളുടെയും അമുസ്‌ലിംകളുടെയും അവകാശങ്ങളുടെ സംരക്ഷകനാണ് പാകിസ്താൻ ഭരണഘടനയെന്നുമാണ് അഷ്റഫിയുടെ പ്രസ്താവന .
















Comments