ഗാംഗ്ടോക്ക്: കൊറോണ മാഹാമാരി ഭീതി വിതച്ച സമയത്ത് ജനങ്ങളെ കരുതലോടെ ചേർത്ത് പിടിച്ച പ്രധാനമന്ത്രിക്ക് സിക്കിം ജനതയുടെ ആദരവ്. സിക്കിമിലെ ഒരു റോഡിന് നരേന്ദ്ര റോഡ് എന്ന് പേര് നൽകിയാണ് ജനത നന്ദി പ്രകടിപ്പിച്ചത്.
സിക്കിമിലെ ഗാംഗ്ടോക്കിലെ നാഥുല അതിർത്തിയെയും സോംഗോ അതിർത്തിയെയും ബന്ധിപ്പിക്കുന്ന റോഡാണ് ഇനി മുതൽ നരേന്ദ്ര മോദി മാർഗ് എന്നറിയപ്പെടുക. നേരത്തെ ജവഹർലാൽ നെഹറു മാർഗ് എന്നായിരുന്നു റോഡിന്റെ പേര്. 19.51 കിലോമീറ്റർ നീളത്തിലുള്ള റോഡാണ് സോംഗോ-നാഥുല റോഡ്. ഗവർണർ ഗംഗ പ്രസാദ് റോഡ് ഉദ്ഘാടനം ചെയ്തു.
കൊറോണ കാലത്ത് സൗജന്യമായി വാക്സിനും റേഷനും നൽകി ജനങ്ങളെ സംരക്ഷിച്ചതിന്റെ ആദരസൂചകമായിട്ടാണ് റോഡിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയതെന്ന് ജനങ്ങൾ വ്യക്തമാക്കി. റോഡ് ഉദ്ഘാടനത്തിന്റെയും പേര് മാറ്റത്തിന്റെയും ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
Comments