ന്യൂഡൽഹി : 2021 ൽ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചാബ് സ്വദേശി ഹർനാസ് സന്ധുവാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. 21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം കൊണ്ടു വന്ന ഹർനാസ് സന്ധുവിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ സന്ധുവിനെതിരെ ഇപ്പോൾ വിമർശനങ്ങളും കനക്കുകയാണ്. ഭംഗിയുള്ളത് കൊണ്ട് മാത്രമാണ് ഈ നേട്ടം ലഭിച്ചത് എന്നും ഇത്രയൊന്നും പ്രശംസിക്കേണ്ട ആവശ്യമില്ലെന്നുമുള്ള ട്രോളുകളാണ് ഹർനാസിന് നേരെ ഉയരുന്നത്.
എന്നാൽ ട്രോളന്മാർക്ക് മറുപടിയായാണ് വിശ്വസുന്ദരിയും എത്തിയിരിക്കുന്നത്. ഭംഗി ഉള്ളത് കൊണ്ട് മാത്രമാണ് ഈ നിലയിലെത്തിയത് എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഇവിടെയെത്താൻ താൻ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് തനിക്കറിയാം. വിശ്വസുന്ദരി പട്ടം തനിക്ക് ഒളിമ്പിക്‌സ് മെഡലിന് തുല്യമാണെന്നാണ് ഹർനാസ് പറഞ്ഞത്.
ഒളിമ്പിക്‌സിൽ രാജ്യത്തിന് വേണ്ടി പങ്കെടുക്കുന്ന ഒരു കായിക താരത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ എന്തുകൊണ്ട് രാജ്യത്തിന് വേണ്ടി സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്ന താരത്തെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരം മുൻവിധികളിലാണ് മാറ്റം വരുത്തേണ്ടത്. സമൂഹത്തിൽ മാറ്റങ്ങൾ വരുന്നുണ്ടെന്നും തനിക്കതിൽ സന്തോഷമുണ്ടെന്നും ഹർനാസ് സന്ധു പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്ധു ഇക്കാര്യം അറിയിച്ചത്.
2017ലാണ് ഹർനാസ് സന്ധു മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഹർനാസ് 2019ലെ മിസ് ഇന്ത്യ വിജയിയാണ്. രണ്ട് പഞ്ചാബി ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
















Comments