തിരുവനന്തപുരം: സംസ്ഥാനത്തെ ചില റോഡുകളും റെയിൽ അടിസ്ഥാന സൗകര്യങ്ങളും വികസിക്കുന്നത് സിൽവർലൈനിന് ദോഷമായി മാറുമെന്ന് ഡിപിആറിൽ വിവരിക്കുന്നതായി സമരസമിതി. ഡിപിആറിലെ വിവരങ്ങൾ കെ റെയിൽ അധികൃതരുടെ കള്ളങ്ങൾ പൊളിക്കുന്നതാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ഡിപിആറിന്റെ ചുരുക്കമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിന്റെ പൂർണ്ണരൂപം സർക്കാർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ദേശീയ പാതാ വികസനം ഉണ്ടായാൽ സിൽവർ ലൈൻ യാത്രക്ക് ആളുകൾ കുറയം. റോഡിൽ ടോൾ ഏർപ്പെടുത്തിയാൽ സിൽവർ ലൈനിനെ ബാധിക്കില്ല എന്നാണ് റിപ്പോർട്ടിലുള്ളത്. നിലവിലെ റെയിൽ പാത ഇരട്ടിപ്പിച്ചാലും സിൽവർ ലൈനിനെ ബാധിക്കും. ദേശീയപാത വീതി കൂട്ടലും ബൈപ്പാസ് നിർമ്മാണവുമെല്ലാം സിൽവർലൈനിലെ യാത്രക്കാരുടെ എണ്ണം കുറയാനിടയാക്കും. നിലവിലെ ട്രെയിൻ യാത്രാനിരക്കുകൾ കൂട്ടിയില്ലെങ്കിൽ സ്ലീപ്പറിലും തേർഡ് എസിയിലും യാത്ര ചെയ്യുന്നവർ സിൽവർ ലൈനിലേക്ക് മാറാൻ തയാറായേക്കില്ലെന്നും ഡിപിആറിൽ പറയുന്നു.
















Comments