സന്നിധാനം: ശബരിമല സന്നിധാനത്തും പുതുവത്സരപ്പിറവി ഭക്തർ ആഘോഷമാക്കി. കർപ്പൂരപ്രിയനായ അയ്യന് കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എഴുതി ദീപം തെളിയിച്ചാണ് ഭക്തർ 2022 നെ വരവേറ്റത്. പുതുവർഷപ്പുലരിയിൽ അയ്യപ്പനെ കാണാൻ ആയിരങ്ങളാണ് രാവിലെ സന്നിധാനത്ത് എത്തിയത്.
പുതുവത്സരം പുലരുന്ന രാത്രി 12 മണിക്ക് കർപ്പൂരം കൊണ്ടെഴുതിയ 2022 ൽ ശബരിമല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ വാര്യർ ദീപം തെളിയിച്ചാണ് പുതുവർഷ ആഘോഷത്തിന് തുടക്കം കുറിച്ചത്. തുടർന്ന് അയ്യപ്പസേവാസംഘം പ്രവർത്തകർ മധുരം വിളമ്പി.
അയ്യപ്പാ സേവ സംഘം, പുണ്യം പൂങ്കാവനം പ്രവർത്തകരും, മാദ്ധ്യമ പ്രവർത്തകരും ആഘോഷത്തിൽ പങ്കാളിയായി. പുതുവത്സരപ്പുലരിയിൽ രാവിലെ മുതൽ സന്നിധാനത്ത് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
കൊറോണ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇക്കുറി കൂടുതൽ പേർക്ക് ദർശനം അനുവദിച്ചിരുന്നു. മകരവിളക്ക് പൂജയ്‌ക്കായി വ്യാഴാഴ്ചയാണ് നട തുറന്നത്. ഇന്നലെ രാവിലെ മുതലാണ് ഭക്തരെ ദർശനത്തിനായി പ്രവേശിപ്പിച്ചു തുടങ്ങിയത്.
Comments