അനന്തനാഗ്: പുതുവത്സര തലേന്ന് കൊല്ലപ്പെട്ടത് പുൽവാമ ആക്രമണത്തിലെ അവശേഷിച്ച ഭീകരനെന്ന് സൈന്യം സ്ഥിരീകരിച്ചു. അനന്തനാഗിലാണ് ഇന്നലെ ഏറ്റുമുട്ടൽ നടന്നത്. 2019 പുൽവാമ സ്‌ഫോടനം നടത്തിയവരിൽ ഉൾപ്പെട്ട സമീർ ദാറെന്ന ഭീകരനേതാവിനെയാണ് വധിച്ചത്. കൊല്ലപ്പെട്ടയാൾ ദാറാണെന്ന കാര്യം സ്ഥിരീകരിച്ചതായി കശ്മീർ പോലീസ് മേധാവി വിജയ് കുമാർ പറഞ്ഞു.
ജയ്‌ഷെ മുഹമ്മദ് ഭീകരർക്കെതിരെയാണ് കഴിഞ്ഞ ദിവസം സൈന്യം ഏറ്റുമുട്ടൽ നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഒരാളുടെ ചിത്രം പരിശോധിച്ചപ്പോഴാണ് സമീർ ദാറാണെന്ന് സ്ഥിരീകരിച്ചത്. പുൽവാമയിലെ ലാത്‌പോറ മേഖലയിലാണ് 40 സി.ആർ.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തെ കാർബോംബ് സ്‌ഫോടനത്തിലൂടെ തകർത്തത്. ചാവേറാ യിരുന്ന ആദിൽ അഹമ്മദ് ദാറാണ് കൃത്യം നടത്തിയത്. സമീർ ദാറിന്റെ മൃതശരീരമാണെന്ന് ഉറപ്പിക്കാനായി ഡി.എൻ.എ പരിശോധനകൂടി നടത്തുമെന്നും വിജയ്കുമാർ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തനാഗിൽ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിനൊടുവിൽ സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ ജമ്മുകശ്മീർ നിവാസികളാണെന്ന് സ്ഥിരീകരി ച്ചിരുന്നു. മൂന്നാമൻ പാക് ഭീകരനാണ്. സമീർദാർ കശ്മീരിൽ നിന്നും യുവാക്കളെ ഭീകരരാ ക്കുന്ന പ്രധാനിയാണ്. ഇയാളാണ് യുവാക്കൾക്ക് ബോംബ് ഉണ്ടാക്കാൻ പരിശീലനം നൽകുന്ന തെന്നും നാട്ടിൽ വിവിധ ആക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നതെന്നും ചിനാർ കോർ മേധാവി ഡി.പി. പാണ്ഡേയും വ്യക്തമാക്കി.
















Comments