ദോഹ: കൊറോണ ബാധിതരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഖത്തറിലെ സ്കൂളുകൾ വീണ്ടും ഓൺലൈൻ പഠനത്തിലേക്ക്. 741 പേർക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 533 പേർ ഖത്തർ നിവാസികളും 208 പേർ വിദേശത്തു നിന്ന് എത്തിയവരുമാണ്. ഇതോടെ നിലവിൽ രോഗികളുടെ എണ്ണം 4380ലേക്ക് എത്തി. ഇന്ന് 68 വയസ്സുള്ള രോഗി മരണമടഞ്ഞതോടെ ആകെ കൊറോണ മരണങ്ങൾ 618 ആയി.
കൊറോണ രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ ഖത്തറിൽ വീണ്ടും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള സമയപരിധി 9 മാസമായി കുറച്ചിട്ടുമുണ്ട്. ഇതിനു പുറമേയാണ് നാളെ മുതൽ സർക്കാർ-സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും ഒരാഴ്ചത്തേക്ക് ഓൺലൈൻ പഠനം ഏർപ്പെടുത്തുന്നതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഇന്ന് അറിയിച്ചത്.
Comments