ദളിതനായി പോയതിന്റെ പേരിൽ കേരള യൂണിവേഴ്‌സിറ്റി അപമാനിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്; സർവകലാശാലയുടെ ദളിത് വിരുദ്ധമനോഭാവം ഇപ്പോഴും നിലനിൽക്കുന്നതായി സന്ദീപ് വാര്യർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദളിതനായി പോയതിന്റെ പേരിൽ കേരള യൂണിവേഴ്‌സിറ്റി അപമാനിക്കുന്ന രണ്ടാമത്തെ രാഷ്‌ട്രപതിയാണ് രാംനാഥ് കോവിന്ദ്; സർവകലാശാലയുടെ ദളിത് വിരുദ്ധമനോഭാവം ഇപ്പോഴും നിലനിൽക്കുന്നതായി സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 07:27 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : കേരള സർവ്വകലാശാല രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡോക്ടറേറ്റ് നൽകാത്തത് മാർക്‌സിസ്റ്റ് പാർട്ടിയുടെ ജാതീയത കാരണമാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് , എല്ലാ പ്രതികൂലസാഹചര്യങ്ങളോടും പടവെട്ടി ഇന്ത്യയുടെ രാഷ്‌ട്രപതിയായ വ്യക്തിത്വമാണ്. എന്നാൽ ദളിതനായി പോയതിന്റെ പേരിലാണ് കേരള യൂണിവേഴ്‌സിറ്റി അദ്ദേഹത്തെ അപമാനിക്കുന്നത് എന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ദളിതനായതിന്റെ പേരിൽ കേരള യൂണിവേഴ്‌സിറ്റി അപമാനിക്കുന്ന രണ്ടാമത്തെ രാഷ്‌ട്രപതിയാണ് രാം നാഥ് കോവിന്ദ്. ദളിതനായി പോയതിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടപ്പോൾ കെആർ നാരായണൻ കേരള യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. അൻപത് വർഷം കഴിഞ്ഞാണ് അദ്ദേഹം അത് കൈപ്പറ്റിയത്. അന്നത്തെ ദളിത് വിരുദ്ധത ഇപ്പോഴും കേരള യൂണിവേഴ്‌സിറ്റിയിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പല തവണ ബംഗാളിലും ത്രിപുരയിലും കേരളത്തിലുമൊക്കെ അവസരം ലഭിച്ചിട്ടും ഒരു ദളിതനെ പോലും മുഖ്യമന്ത്രിയാക്കാത്ത , പോളിറ്റ് ബ്യൂറോയുടെ ഏഴയലത്തു പോലും ദളിതനെ അടുപ്പിക്കാത്ത സിപിഎം , രാം നാഥ് കോവിന്ദ് എന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള രാഷ്‌ട്രപതിയെ അവഹേളിച്ചതിൽ എന്ത് അത്ഭുതമാണുള്ളതെന്ന് സന്ദീപ് വാര്യർ ചോദിച്ചു.

സവർണ ബ്രാഹ്മണിക്കൽ പാർട്ടി എന്ന് പലരും ആക്ഷേപിക്കുന്ന ബിജെപി അധികാരത്തിലെത്തിയപ്പോൾ രാഷ്‌ട്രപതി സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും അവരോധിച്ചത് ഒരു ദളിതനെയും ഒരു പിന്നോക്കക്കാരനെയുമാണ്. എന്നാൽ സിപിഎമ്മിന് അഖിലേന്ത്യ സെക്രട്ടറി ആവാൻ ആന്ധ്ര ബ്രാഹ്മണൻ സീതാറാം യെച്ചൂരി തന്നെ വേണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് , എല്ലാ പ്രതികൂലസാഹചര്യങ്ങളോടും പടവെട്ടി ഇന്ത്യയുടെ രാഷ്‌ട്രപതിയായ വ്യക്തിത്വം. നാമെല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാഷ്‌ട്രപതിക്ക് ഡി ലിറ്റ് നൽകേണ്ടതില്ലെന്ന് കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് കൂടി തീരുമാനിച്ചത്രെ . ഒരു വിവാദത്തിനു ഒരു കാരണവശാലും ഇടവരുത്താൻ പാടില്ലായിരുന്ന കാര്യമാണ് രാഷ്‌ട്രപതി അപമാനിക്കപ്പെടുന്നതിലേക്ക് എത്തിയിരിക്കുന്നത് .

എന്തുകൊണ്ട് രാഷ്‌ട്രപതിക്ക് ഡി ലിറ്റ് നൽകേണ്ടെന്ന് കേരള സർവകലാശാല തീരുമാനിച്ചു എന്നതിനുത്തരം പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ എം കുഞ്ഞാമൻ എഴുതിയിട്ടുണ്ട് . അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂവിൽ മെറിറ്റ് അടിസ്ഥാനത്തിൽ ഒന്നാമത് എത്തിയിട്ടും ജനറൽ കാറ്റഗറി പോസ്റ്റ് ആണെന്ന് പറഞ്ഞ് ഒന്നാം റാങ്കുകാരനായ കുഞ്ഞാമൻ സാറിനു ദളിതനായിപ്പോയതിന്റെ പേരിൽ ജോലി നിഷേധിച്ച പാരമ്പര്യം പേറുന്ന യുണിവേഴ്‌സിറ്റിയാണത് .

ദളിതനായി പോയതിന്റെ പേരിൽ കേരള യൂണിവേഴ്‌സിറ്റി അപമാനിക്കുന്ന രണ്ടാമത്തെ രാഷ്‌ട്രപതിയാണ് രാം നാഥ് കോവിന്ദ് . ദളിതനായി പോയതിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടപ്പോൾ കേരള യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് നിഷേധിച്ച കെആർ നാരായണൻ അൻപത് വര്ഷം കഴിഞ്ഞാണ് അത് കൈപ്പറ്റിയത് എന്നത് മറക്കരുത് . അന്നത്തെ ദളിത് വിരുദ്ധത ഇപ്പോഴും കേരള യൂണിവേഴ്‌സിറ്റിയിലുണ്ട്.

അന്ന് ദിവാനായിരുന്നെങ്കിൽ ഇപ്പോൾ മാർക്‌സിസ്‌റ് പാർട്ടിയാണ് ദളിത് വിരുദ്ധതക്ക് നേതൃത്വം നൽകുന്നതെന്നു മാത്രം . പല തവണ ബംഗാളിലും ത്രിപുരയിലും കേരളത്തിലുമൊക്കെ അവസരം ലഭിച്ചിട്ടും ഒരു ദളിതനെ പോലും മുഖ്യമന്ത്രിയാക്കാത്ത , പോളിറ്റ് ബ്യൂറോയുടെ ഏഴയലത്തു പോലും ദളിതനെ അടുപ്പിക്കാത്ത സിപിഎം , രാം നാഥ് കോവിന്ദ് എന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള രാഷ്‌ട്രപതിയെ അവഹേളിച്ചതിൽ എന്ത് അത്ഭുതമാണുള്ളത്?

കഴിഞ്ഞ അറുപത്തഞ്ചു വർഷത്തെ കേരള ചരിത്രത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു യൂണിവേഴ്‌സിറ്റിയിൽ എത്ര ദളിത് വൈസ് ചാന്‌സലർ ഉണ്ടായിട്ടുണ്ട് ? നമുക്കൊരു കണക്കെടുത്താലോ ? കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഒരു ദളിത് വൈസ് ചാൻസലറെ നിയമിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഭൂകമ്പം ഓർമയില്ലേ ?

ഇന്ത്യയുടെ രാഷ്‌ട്രപതി അവഹേളിക്കപ്പെട്ടതിനു ഒറ്റ കാരണമേ ഉള്ളു. അദ്ദേഹം ദളിതനായിപ്പോയി . സവർണ ബ്രാഹ്മണിക്കൽ പാർട്ടി എന്ന് പലരും ആക്ഷേപിക്കുന്ന ബിജെപി അധികാരത്തിലെത്തിയപ്പോൾ രാഷ്‌ട്രപതി സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും അവരോധിച്ചത് ഒരു ദലിതനെയും ഒരു പിന്നോക്കക്കാരനെയും . സിപിഎമ്മിന് അഖിലേന്ത്യ സെക്രട്ടറി ആവാൻ ആന്ധ്ര ബ്രാഹ്മണൻ സീതാറാം യെച്ചൂരി തന്നെ വേണം .

Tags: ramnath kovind
ShareTweetSendShare

More News from this section

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies