പാലക്കാട് : ജനവാസ കാർഷിക മേഖലയിൽ ശല്യമുണ്ടാകുന്ന കാട്ടുപന്നികളെ കൊന്നൊടുക്കുന്നത് ഫലപ്രദമായി നടപ്പാക്കി ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് അധികൃതർ. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ റേഞ്ച് പരിധിയിലുള്ള 145 പന്നികളെയാണ് കൊന്നാടുക്കിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു റേഞ്ചിൽ ഇത്രയധികം കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നത്.
വനംവകുപ്പ് നിയമിച്ച പ്രത്യേക ദൗത്യ സംഘത്തിന്റെ നേതൃത്വത്തിലാണ് ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കുന്നത്. സെപ്തംബറിലാണ് ദൗത്യം ആരംഭിച്ചത്. സെപ്തംബറിൽ 80 കാട്ടുപന്നികളെ കൊലപ്പെടുത്തി. പിന്നീടുള്ള മാസങ്ങളിലും ഇതു തുടർന്നു. കാട്ടുപന്നി ശല്യം ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഒറ്റപ്പാലത്ത് ലൈസൻസുള്ള തോക്കുകൾ ഉള്ള 19 അംഗ ദൗത്യസംഘമാണ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഒറ്റപ്പാലം- പട്ടാമ്പി താലൂക്കുകളിലാണ് ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് പരിധി.
കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്നാണ് വെടിവെച്ച് കൊല്ലാൻ സർക്കാർ ഉത്തരവിട്ടത്. അതേസമയം നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വനത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ ആണ് സർക്കാർ അനുമതിയുള്ളത്.
















Comments