തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്ത്.അക്രമങ്ങൾ ദിനം പ്രതി വർദ്ധിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് അത്ഭുതമാണെന്ന് അദ്ദേഹം വിമർശിച്ചു.
പോലീസിന്റെ ക്രൂരതകൾക്ക് മാപ്പ് പറയാൻ മാത്രമായി ഒരു വകുപ്പുണ്ടാക്കി അതിന് മന്ത്രിയെ നിയമിക്കേണ്ട അവസ്ഥയിലേക്കാണ് കഴിവുകെട്ട ആഭ്യന്തരമന്ത്രി കേരളത്തെ എത്തിച്ചിരിക്കുന്നത്. ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.സിപിഎം എന്ന പാർട്ടിയ്‌ക്ക് മന്ത്രിസഭയിൽ എന്തെങ്കിലും സ്വാധീനം പേരിനെങ്കിലുമുണ്ടെങ്കിൽ പിണറായി വിജയനെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ പോലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിന് പിന്നാലെയാണ് കെ സുധാകരൻ ആഭ്യന്തരവകുപ്പിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
ഫേസ് ബുക്ക് പോസ്റ്റ്
ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്.
കഴിഞ്ഞ ദിവസം ഒരു വിദേശ പൗരന്റെമേൽ കുതിര കേറിയ പിണറായി വിജയന്റെ പോലീസ് ഇന്നിതാ ഒരാളെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നു. പോലീസിന്റെ ക്രൂരതകൾക്ക് മാപ്പ് പറയാൻ മാത്രമായി ഒരു വകുപ്പുണ്ടാക്കി അതിന് മന്ത്രിയെ നിയമിക്കേണ്ട അവസ്ഥയിലേയ്‌ക്കാണ് കഴിവുകെട്ട ആഭ്യന്തര മന്ത്രി കേരളത്തെ എത്തിച്ചിരിക്കുന്നത്.
പോലീസ് അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചിട്ടും ആഭ്യന്തര മന്ത്രി സ്ഥാനത്ത് പിണറായി വിജയന് നാണവും മാനവും ഇല്ലാതെ തുടരാൻ കഴിയുന്നത് അത്ഭുതം തന്നെയാണ്. സി പി എം എന്ന പാർട്ടിയ്‌ക്ക്, അതിന്റെ സംസ്ഥാന സെക്രട്ടറിയ്‌ക്ക് ഈ മന്ത്രിസഭയിൽ എന്തെങ്കിലും സ്വാധീനം പേരിനെങ്കിലുമുണ്ടെങ്കിൽ പിണറായി വിജയനെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യണം.
പോലീസിന്റെ അഴിഞ്ഞാട്ടം നിർത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നിർബന്ധിതരാക്കരുത്
















Comments