ചെന്നൈ: ശ്വാസകോശം സ്‌പോഞ്ചുപോലാണ്. ഒരുശരാശരി പുകവലിക്കാരന്റെ ശ്വാസകോശം പിഴിഞ്ഞെടുത്താല്‍ ഇത്രത്തോളമുണ്ടാകും. ഒരാളെ രോഗിയാക്കാന്‍ ഇതുമതി. പുകവലിയുടെ പരസ്യത്തില്‍ ഗോപന്റെ വാക്കുകള്‍ കേട്ട് ഞെട്ടാത്ത മലയാളിയുണ്ടോ. സ്‌പോഞ്ചുപോലുള്ള ശ്വാസകോശം പിഴിഞ്ഞെടുത്ത് കറുത്തദ്രാവകം കണ്ട് വലിനിര്‍ത്തിയവരുണ്ടോ ആവോ…?

എന്തായാലും ചെന്നൈ നഗരം സ്‌പോഞ്ചാവുകയാണ്. നിരന്തരപ്രളയത്തില്‍ പൊറുതി മുട്ടിയതോടെയാണ് ചെന്നൈ നഗരം സ്‌പോഞ്ചാകാന്‍ ഒരുങ്ങുന്നത്. മഴ വെളളം ഭൂമിയില്‍ താഴാതെ ഒഴുകിപ്പരന്ന് പ്രളയം തീ്ര്‍ത്ത് ജീവിതം ദുസ്സഹമായതോടെയാണ് ചെന്നൈ നഗരം സ്‌പോഞ്ചുപോലാവാന്‍ പദ്ധതിയിടുന്നത്. മഴവെളളം ഭൂമിയില്‍ താഴുംവിധം നഗരത്തെ പുനസംവിധാനം ചെയ്യുന്ന ഫ്‌ളഡ് മാനേജ്‌മെന്റ് സംവിധാനമാണ് സ്‌പോഞ്ച് സിറ്റി. സ്‌പോഞ്ചില്‍ വെള്ളം ആഗിരണം ചെയ്തു ശേഖരിച്ചുനിര്‍ത്തുന്നതിനു സമാനമായ സംവിധാനമാണ് സ്‌പോഞ്ച് സിറ്റി പദ്ധതി വിഭാവനം ചെയ്യുന്നത്.

ചൈനയില്‍ നിന്നാണ് സ്‌പോഞ്ച് സിറ്റി ആശയം കടമെടുക്കുന്നത്. നഗരത്തിലെ ജലസംഭരണികള്‍ക്ക് പതിന്‍മടങ്ങ് ആഴംകൂട്ടി ജലംസഭരിച്ച് സൂക്ഷിക്കാവുന്ന രീതിയില്‍ നഗരത്തെ മാറ്റിയെടുക്കുന്ന സംവിധാനമാണ് ചെന്നൈയില്‍ പരീക്ഷിക്കുന്നത്. ഭൂഗര്‍ഭ സംഭരണി ജലസമൃദ്ധമാകുമ്പോള്‍ ഒട്ടറെ ഗുണങ്ങളുണ്ട്.
വേനല്‍ ജലസമൃദ്ധമാകും. അത്യുഷ്ണത്തെ അതിജീവിക്കും. ചൈനയില്‍ ആവിര്‍ഭവിച്ച പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ പദ്ധതിയുണ്ട്.
ഇന്ത്യയിലെ ആദ്യസ്‌പോഞ്ച് സിറ്റിയായി കൊച്ചിയെ മാറ്റാന്‍ 2020 ഓഗസ്റ്റില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ കൊച്ചിയിക്ക് മുന്‍പെ ചെന്നൈ ആ പദവി നേടിയേക്കും. സ്‌പോഞ്ച് സിറ്റി പദ്ധതി ചെന്നൈയില്‍ പരീക്ഷണവിജയം നേടിയാന്‍ പ്രളയ ദുരിതം നേരിടുന്ന മറ്റ് സംസ്ഥാനങ്ങളും ഈ പദ്ധതിപിന്തുടരും.
2000ല്‍ ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയ ഈ ആശയം 2014ല്‍ വിവിധചൈനീസ് നഗരങ്ങളില്‍ നടപ്പാക്കി. ഇതുവഴി പ്രളയം തടയുക മാത്രമല്ല, വേനലില്‍ ജലവിതരണം അത്യഷ്ണത്തെ അതിജീവിക്കാനും സാധിച്ചു. ലോകം അത്യുഷ്ണത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സ്‌പോഞ്ചുസിറ്റികള്‍ അനിവാര്യമാവുമെന്നാണ് വിലയിരുത്തുന്നത്.
















Comments