ലക്നൗ: കൊറോണ കേസുകൾ കുതിച്ചുയകുന്ന സാഹചര്യത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ കോൺഗ്രസിന്റെ മാരത്തൺ. വനിതകൾക്കും പോരാടാമെന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് നേതൃത്വം നടത്തിയ പരിപാടിയിൽ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് മാനദണ്ഡങ്ങൾ പാലിക്കാതെ ഒത്തുകൂടിയത്. ബറേലിയിലാണ് മത്സരം നടന്നത്.
മാസ്ക്ക് പോലും ധരിക്കാതെയാണ് കോൺഗ്രസ് നേതാക്കളും അണികളും ഒത്തുകൂടിയത്. മത്സരത്തിനിടെ ആൾക്കൂട്ടം വീഴുന്നുമുണ്ട്. കോൺഗ്രസ് നേതാവും ബറേലി മുൻ മേയറുമായ സുപ്രിയ അരോൺ ആയിരുന്നു മുഖ്യസംഘാടക. മാരത്തൺ നടത്തുന്നതിൽ തെറ്റില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു സംഘാടകരുടെ നിലപാട്.
വനിതകൾക്കും പോരാടാമെന്ന മുദ്രാവാക്യമുയർത്തിയാണ് കോൺഗ്രസ് യുപിയിൽ വോട്ടുപിടിക്കുന്നത്. ഇതിന്റെ ഭാഗമായായിരുന്നു കൂട്ടയോട്ട മത്സരം. അതേസമയം ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 1000 കോടിയുടെ ധനസഹായമാണ് വനിതകൾക്ക് വേണ്ടി പ്രഖ്യാപിച്ചത്. 16 ലക്ഷം വനിതകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഒമിക്രോണിനെതിരെ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു. ഒമിക്രോൺ അതിവേഗം പരക്കുന്നു എന്നത് വാസ്തവമാണ്. കൊറോണയുടെ രണ്ടാം തരംഗവുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോൺ വളരെ ദുർബലമാണ്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. രോഗം വ്യാപിക്കാനുള്ള ഒരു സാഹചര്യവും ഒരുക്കരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
Comments