കാബൂൾ : വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ ഡമ്മികളുടെ തലയറുത്ത് മാറ്റി വ്യാപാരികൾ. താലിബാന്റെ ഉത്തരവിനെ തുടർന്നാണ് സ്ഥാപനങ്ങളിലെ സ്ത്രീ രൂപത്തിലുള്ള ഡമ്മികളുടെ തലകൾ അറുത്തുമാറ്റാൻ ആരംഭിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് താലിബാൻ ഭരണകൂടം വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ വസ്ത്രങ്ങൾ പ്രദർശിപ്പിക്കാൻ ഉപയോഗിക്കുന്ന ഡമ്മികളുടെ തല അറുത്തുമാറ്റാൻ ഉത്തരവിട്ടത്. സാധാരണയായി ഹിജാബ് ഇട്ടുകൊടുക്കാതെയാണ് ഇത്തരം ഡമ്മികളിൽ വസ്ത്രങ്ങൾ പ്രദർശിപ്പിക്കുക. ഇത് ഇസ്ലാമിക നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തലകൾ അറുത്തുമാറ്റാതെ പ്രതിമകളിൽ വസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ ഭയന്നാണ് വ്യാപകമായി പ്രതിമകളുടെ തലകൾ അറുത്തുമാറ്റുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശരിയ നിയമ പ്രകാരം സ്ത്രീകൾ ഹിജാബ് ധരിക്കാതെയിരിക്കുന്നത് കുറ്റകരമാണെന്ന് താലിബാൻ മന്ത്രി ആസിസ് റഹ്മാൻ പറഞ്ഞു. അതുകൊണ്ടാണ് പ്രതിമകളുടെ തലയറുക്കാൻ ഉത്തരവിട്ടത്. ഡമ്മികൾ ഹിജാബ് ധരിക്കാതെയും, ശരീരം മറയ്‌ക്കാതെയും ഇരുന്നാൽ അള്ളാഹുവിന്റെ മാലാഖ എങ്ങിനെയാണ് അവരുടെ കടയിലേക്ക് വരുക. ചില കടക്കാർ പ്രതിമകളുടെ തല പ്ലാസ്റ്റിക് കവർ ഉപയോഗിച്ചാണ് മറച്ചുവെച്ചിരിക്കുന്നത്. ഇത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഡമ്മികളുടെ തലവെട്ടിയെടുക്കണമെന്ന് ദേശീയ തലത്തിൽ താലിബാൻ യാതൊരു ഉത്തരവും ഇറക്കിയിട്ടില്ല.
The level of backwardness & barberism of #TalibanTerrorists is astonishing. If massacring of our people for past 25 years was not enough, Taliban 2.0 are now also beheading mannequins because they "offend #Islam." #DoNotRecogniseTalibanpic.twitter.com/4y2nCy5T6D@natiqmalikzada
— 🇦🇫Afghanistan Fact Checks🔎 (@AfgFactChecks) January 3, 2022
















Comments