തിരുവനന്തപുരം: തുടർചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേയ്‌ക്ക് പോകും. ഈ മാസം 15നാണ് മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്. ചികിത്സക്കായി ജനുവരി 29 വരെ അദ്ദേഹം അമേരിക്കയിൽ തുടരും. മയോ ക്ലിനിക്കിലാണ് അദ്ദേഹത്തിന്റെ ചികിത്സ നടക്കുന്നത്.
മുഖ്യമന്ത്രിയോട് തുടർപരിശോധനയ്‌ക്ക് എത്തണമെന്ന് മയോ ക്ലിനിക്ക് നിർദ്ദേശിച്ചിരുന്നു. 2021 ഒക്ടോബറിൽ അദ്ദേഹം അമേരിക്കയിലേയ്‌ക്ക് പോകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, കൊറോണ പ്രതിസന്ധി കാരണം ഈ പരിശോധന നീളുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, മുഖ്യമന്ത്രി അമേരിക്കയിലേയ്‌ക്ക് പോകുമ്പോൾ അധികാര ചുമതല ആരെ ഏൽപ്പിക്കുമെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല
















Comments