വയനാട്: രാഹുൽ ഗാന്ധിയ്‌ക്ക് അമേത്തിയിലെ ജനങ്ങൾ കൊടുത്ത തിരിച്ചടി അടുത്ത തവണ വയനാട്ടിലും സംഭവിക്കുമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. വടയനാടിന്റെ നീറുന്ന ജനകീയ പ്രശ്‌നങ്ങളിൽ എവിടേയും എംപിയുടെ സാന്നിദ്ധ്യം കാണാൻ ഇല്ല. സംഭവത്തിൽ ഇടതുപക്ഷം മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യരുടെ വിമർശനം
രാഹുൽ ഗാന്ധി എംപിയെ തിരിച്ച് വിളിക്കൂ.. വയനാടിനെ രക്ഷിക്കൂ എന്ന പേരിൽ നടത്തിയ സായാഹ്ന ധർണ്ണയിൽ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ. വയനാട് ജില്ലയിലുടനീളം രാഹുൽ ഗാന്ധി എംപിയുടെ ആനാസ്ഥയ്‌ക്കെതിരെയുള്ള സമരങ്ങൾ ബിജെപി നടത്തിവരികയാണ്. രാഹുൽ ഗാന്ധിയുടെ അവഗണനയ്‌ക്കും അനാസ്ഥയ്‌ക്കുമെതിരെ ബിജെപി അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
വയനാട് ജില്ലയിലുടനീളം രാഹുൽ ഗാന്ധി എം പിയുടെ അനാസ്ഥക്കെതിരെയുള്ള സമരങ്ങൾ ബിജെപി നടത്തി വരികയാണ് . വയനാടിന്റെ നീറുന്ന ജനകീയ പ്രശ്നങ്ങളിൽ എവിടെയും എം പിയുടെ സാന്നിധ്യമില്ലാത്തതിനെതിരെ ജനരോഷം ഉയരുകയാണ് . എം പിയെ കാണാൻ ഇല്ലാത്തതിനെതിരെ ഇടതുപക്ഷം മൗനം പാലിക്കുന്നു . 2019ൽ അമേത്തിയിലെ ജനങ്ങൾ കൊടുത്ത തിരിച്ചടി അടുത്ത തവണ വയനാട്ടിലെ ജനങ്ങൾ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും നൽകും.
രാഹുൽ ഗാന്ധി എം പിയുടെ അവഗണനക്കും അനാസ്ഥക്കുമെതിരെ ബിജെപി അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്‌ഘാടനം ചെയ്തു .
















Comments