എക്സ്പോയിലേക്ക് വരൂ, സംസ്‌കൃതം സംസാരിക്കുന്ന ലാറ്റിനമേരിക്കക്കാരനെ കാണൂ!
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

എക്സ്പോയിലേക്ക് വരൂ, സംസ്‌കൃതം സംസാരിക്കുന്ന ലാറ്റിനമേരിക്കക്കാരനെ കാണൂ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 11:09 pm IST
FacebookTwitterWhatsAppTelegram

ഭാഷാ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് പരാഗ്വെ പൗരനായ ബഹുഭാഷാ പണ്ഡിതൻ കാർലോസ് മിഗ്വേൽ ടോറസ് റൊമേറോ. എക്സ്പോ 2020യിൽ ഭാരതത്തിന്റെ പൗരാണിക ഭാഷയായ സംസ്‌കൃതം സംസാരിക്കുന്ന പരാഗ്വെ പൗരൻ ബഹുഭാഷാ പണ്ഡിതനായ കാർലോസ് മിഗ്വേൽ ടോറസ് റൊമേറോ വിസ്മയം സമ്മാനിക്കുന്നു. എക്സ്പോയിലെ പരാഗ്വേ പവലിയനിലാണ് പഠിച്ചെടുക്കാൻ അതീവ ദുർഘടമായ സംസ്‌കൃത ഭാഷ മണിമണിയായി സംസാരിച്ച് കാർലോസ് സന്ദർശകരെ കയ്യിലെടുക്കുന്നത്. സ്പാനിഷ്, ഇംഗ്ളീഷ്, ഗ്വാരാനി, അറബിക്, ഫ്രഞ്ച്, പോർചുഗീസ് ഭാഷകളിൽ നല്ല പ്രാവീണ്യമുള്ള കാർലോസിന്റെ ഭാഷാ പട്ടികയിൽ സംസ്‌കൃതം കൂടി ഇടം പിടിച്ചിരിക്കുകയാണ്.

ഇൻഡോ-യൂറോപ്യൻ ഭാഷകളുടെ വലിയ ആരാധകനെന്ന നിലയിൽ, സംസ്‌കൃതം പഠിക്കണമെന്ന ആഗ്രഹം കാർലോസിന് ഏറെ നാളായുള്ളതായിരുന്നു. ”ഇൻഡോ-യൂറോപ്യൻ ഭാഷാ കുടുംബത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയാണ് സംസ്‌കൃതം. ലാറ്റിനിൽ നിന്നും ഉദ്ഭവിച്ച ഫ്രഞ്ച്, സ്പാനിഷ്, പോർചുഗീസ്, റൊമാനി ഭാഷകൾ ഞാൻ പഠിച്ചു. ഒരേ ഉറവിടത്തിൽ നിന്നാണ് ലാറ്റിനും സംസ്‌കൃതവും ഉണ്ടായതെന്നതിനാൽ, അവ രണ്ടിനെയും താരതമ്യം ചെയ്യാൻ എനിക്ക് താൽപര്യമുണ്ട്” അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യത്യസ്തമായ ഒരു ഭാഷ സംസാരിക്കുകയെന്നത് പുതിയൊരു ലോകം അനുഭവിക്കുന്നത് പോലെയാണ്. ഒരു പുതിയ ഭാഷ നിങ്ങളെ പുതിയ സംസ്‌കാരങ്ങളുമായി ബന്ധപ്പെടുത്തുകയും പുതിയ ആശയങ്ങളെയും ചിന്താ രീതികളെയും കുറിച്ച് പരിചയപ്പെടുത്തുകയും എണ്ണമറ്റ അനുഭവങ്ങളും കഥകളും നിങ്ങൾക്ക് തുറന്നു തരികയും ചെയ്യുന്നു. ഇതാണ് തന്നെ ഒരു ബഹുഭാഷാ വിദഗ്ധാനാകുന്നതിലേക്കും വ്യത്യസ്ത ഭാഷകളിൽ പാണ്ഡിത്യമുണ്ടാകുന്നതിലേക്കും നയിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

എക്സ്പോ 2020യിലെ പരാഗ്വേ പവലിയന്റെ ഭാഗമായ കാർലോസ് റൊമേറോ, സന്ദർശകർക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന വിവിധ ഭാഷകളിൽ പവലിയനിലേക്കുള്ള ടൂറുകൾക്ക് നേതൃത്വം നൽകുകയാണ്. ”വിവിധ സംസ്‌കാരങ്ങളെ മനസ്സിലാക്കാൻ ഭാഷകൾ ഉപാധികളാണ്. കുട്ടിക്കാലം മുതൽ തന്നെ ഞാൻ ആളുകൾ എന്താണ്, ഏത് രീതിയിലാണ് സംസാരിക്കുന്നതെന്നും എങ്ങനെ വസ്ത്രം ധരിക്കുന്നുവെന്നും അറിയാനാഗ്രഹിച്ചിരുന്നു” അദ്ദേഹം പറഞ്ഞു.

ഒരു ബഹുഭാഷാ പണ്ഡിതനാവുക എന്നത് ചെറിയ കാര്യമല്ല. വളരെ ചെറുപ്പം മുതലേ ഭാഷാ ശാസ്ത്ര കലയിൽ താൽപര്യമുള്ള കാർലോസ്, 8 വയസ്സായപ്പോഴേക്കും തന്റെ മാതൃഭാഷകളായ സ്പാനിഷ്, ഗ്വാരാനി എന്നിവയിൽ പ്രാവീണ്യം നേടി. അദ്ദേഹം ആദ്യം പഠിക്കാനാഗ്രഹിച്ചത് ഇംഗ്ളീഷാണ്. തനിക്ക് പല വാതിലുകൾ തുറന്നു തരുന്ന ലോക ഭാഷയാണ് അതെന്ന് അദ്ദേഹം മനസ്സിലാക്കി. ഓരോ രാജ്യത്തിനുമുള്ള വ്യത്യസ്ത അനുഭവങ്ങൾ അറിയാനായി ലോകം മുഴുവനും സഞ്ചരിക്കാൻ കാർലോസ് ഇഷ്ടപ്പെട്ടു. സ്‌കൂളിലെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഭാഗമായ പോർചുഗീസ് ഭാഷ പഠിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. പല തവണ ബ്രസീൽ സന്ദർശിച്ച അദ്ദേഹം പോർചുഗീസ് ഭാഷയോട് കൂടുതൽ ആഭിമുഖ്യം കാട്ടി. തനി പോർചുഗീസ് ഉച്ചാരണത്തിലാണ് അദ്ദേഹം സംസാരിച്ചതെങ്കിലും, ബ്രസീലിയൻ ഭാഷാഭേദം മനസ്സിലാക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായില്ല.

പ്രായപൂർത്തിയായപ്പോൾ പരാഗ്വേയുടെ സ്‌കോളർഷിപ് ലഭിച്ച കാർലോസ്, ഫ്രാൻസിലെ യൂണിവേഴ്സിറ്റിയിൽ മൂന്നു മാസത്തോളം ഫ്രഞ്ച് പഠിച്ചു. ഫ്രാൻസിലെ കാലയളവിൽ ഒരു ഫ്രഞ്ച് കുടുംബത്തോടൊപ്പം താമസിച്ച അദ്ദേഹം ഫ്രഞ്ച് പാചകവും പഠിച്ചെടുത്തു. നിലവിൽ, ദുബായിലെ എക്സ്പോ 2020യിലെ പരാഗ്വേ പവലിയൻ ഗൈഡുകളിൽ ഒരാളാണിന്ന് കാർലോസ്. പവലിയനിൽ അറബി ഭാഷയിലുള്ള അദ്ദേഹത്തിന്റെ അറിവ് ഉപയോഗപ്രദമാണ്. പുസ്തകങ്ങളുടെയും ഇന്റർനെറ്റിന്റെയും മറ്റു ഉപാധികളുടെയും സഹായത്തോടെ കാർലോസ് താൻ കണ്ടെത്തിയ കാര്യം പഠിക്കുന്നു. 14 വയസുള്ളപ്പോൾ അദ്ദേഹം അറബി ഭാഷ സ്വയം പഠിക്കുകയായിരുന്നു.

ഭാഷാ പണ്ഡിതനെന്ന നിലയിൽ ഒരാൾ എങ്ങനെ വിദഗ്ധനാകുന്നുവെന്ന ചോദ്യത്തിന്, ഓരോരുത്തർക്കും തങ്ങളുടെ ഭാഷകളിൽ പവലിയനിലേക്ക് ടൂർ നൽകാൻ തനിക്ക് സന്തോഷമുള്ള ഈ സാഹചര്യത്തെ താൻ കൂടുതൽ സ്നേഹിച്ചുവെന്നും ഭാഷകളോട് ആദ്യമുണ്ടാവേണ്ടത് സ്നേഹമാണെന്നും അതിലൂടെ വൈദഗ്ധ്യം നേടാമെന്നും അദ്ദേഹം മറുപടി നൽകി.
ഒരു ലാറ്റിൻകാരൻ അറബി ഭാഷ സംസാരിക്കുന്നതിൽ മിക്ക അറബ് സന്ദർശകരും അതിശയം കൂറുകയാണ്. ”എന്റെ അറബി ഭാഷ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിക്കുന്നുവെന്നതിനാൽ പവലിയൻ സന്ദർശിക്കുന്ന ഇമാറാത്തികളുമായി സംസാരിക്കാൻ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. പവലിയൻ സ്റ്റാഫെന്ന നിലയിൽ, പരാഗ്വേ പവലിയന് ബഹുഭാഷാ ശ്രദ്ധ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു” അദ്ദേഹം വ്യക്തമാക്കി.

വർഷങ്ങളെടുത്ത് താൻ പഠിച്ചെടുത്ത കാര്യങ്ങൾ പങ്കു വെക്കുന്നതിൽ കാർലോസിന് അങ്ങേയറ്റത്തെ താൽപര്യമാണുള്ളത്. കഴിഞ്ഞ 14 വർഷമായി അധ്യാപകനായി ജോലി ചെയ്യുകയാണ് കാർലോസ്. അറബിക്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകൾ അറിയാത്തവർക്ക് അദ്ദേഹം പ്രൈവറ്റ് ട്യൂഷൻ നൽകുന്നു. തന്റെ ജന്മനാട്ടിൽ അറബിക് റിഥമോളജിയിൽ വിദ്യാർത്ഥികൾക്ക് പരിശീലനവും നൽകുന്നു.
ഒരു ഭാഷ എങ്ങനെ സംസാരിക്കുന്നുവെന്ന് കേവലമായി മനസ്സിലാക്കുക മാത്രമല്ല, ആ ഭാഷയുടെ എല്ലാ വിധത്തിലുമുള്ള മികവ് നേടിയെടുക്കുക കൂടി ചെയ്യുന്നുവെന്നതും കാർലോസിനെ വേറിട്ട വ്യക്തിത്വമാക്കിയിരിക്കുന്നു. കൈകളുടെയും കണ്ണിന്റെയും ഏകോപനം മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതിനാൽ, കയ്യെഴുത്ത് അദ്ദേഹം പ്രാക്ടീസ് ചെയ്യുന്നു. അക്ഷര വിന്യാസം ഒരു ഹോബിയായി ആസ്വദിക്കുക എന്നതാണ് ഭാഷയിലെ അദ്ദേഹത്തിന്റെ മറ്റൊരു അഭിനിവേശം. ഒരു പെർഫെക്ഷനിസ്റ്റായും അദ്ദേഹം സ്വയം കരുതുന്നു.

ലോകമെമ്പാടുമുള്ള പല ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടും, കൂടുതൽ പഠിക്കാൻ അദ്ദേഹം ഇപ്പോഴും ഉത്സാഹത്തിലാണ്. കഴിഞ്ഞ ഒന്നര വർഷമായി അദ്ദേഹം ചൈനീസ് പഠിച്ചു കൊണ്ടിരിക്കുകയാണ്. മധ്യപൂർവദേശ ചരിത്രം കൂടുതൽ നന്നായി മനസ്സിലാക്കാൻ അദ്ദേഹം ഹീബ്രു പഠിക്കുകയാണ്. കാർലോസ് ഇപ്പോൾ തന്റെ ഒഴിവു വേളകളിൽ ടർകിഷ് പഠിച്ചു കൊണ്ടിരിക്കുന്നു. അടുത്തതായി പേർഷ്യൻ പഠിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഭാവിയിൽ ഭാഷാ ശാസ്ത്രത്തിലേക്ക് കൂടുതൽ കടക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു.

പുതിയ ഭാഷ പഠിക്കൽ എളുപ്പമല്ല. എന്നാൽ, എല്ലാ മാർഗങ്ങളിലൂടെയും പോകാൻ കാർലോസ് സന്നദ്ധനാണ്. കാർലോസിന്റെ ബഹുഭാഷാ പശ്ചാത്തലം എക്സ്പോയിലെ പരാഗ്വെ പവലിയനിലും വിദേശ കാര്യ മന്ത്രാലയത്തിലും ദൗത്യം നിർവഹിക്കാൻ സഹായിച്ചിട്ടുണ്ട്. എല്ലാ തരം ആളുകളെയും കണ്ടുമുട്ടാനും വിജ്ഞാനത്തിനായുള്ള തന്റെ ഒരിക്കലും അവസാനിക്കാത്ത അന്വേഷണത്തെ കുറിച്ച് കൂടുതലറിയാനും അദ്ദേഹം കാത്തിരിക്കുകയാണ്.

Tags: dubai expo
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ജനമദ്ധ്യത്തിലേക്ക് കടന്നുചെല്ലുന്ന ദുബായ് ഭരണാധികാരിയുടെ ചിത്രങ്ങൾ വൈറൽ

20 വർഷമായി കോമയിൽ; സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ വിട പറഞ്ഞു

സംഘടിതമായി ഭിക്ഷാടനം നടത്തി; 41അറബ് പൗരന്മാരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ

ദുബായ് മെട്രോ ബ്ലൂ ലൈൻ; എന്ന് തുറക്കും, തീയതി പ്രഖ്യാപിച്ചു; പത്ത് ലക്ഷം യാത്രക്കാർക്ക് പ്രയോജനം

കനത്ത ചൂടിൽ യാത്രക്കാർക്ക് ആശ്വാസം; ശീതീകരിച്ച 893 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies