ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. ഇതോടെ ഈ അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കൊറോണയുടെ സാഹചര്യത്തിൽ കർശന നിയന്ത്രണത്തോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക.
ജനുവരി 15 വരെ പദയാത്രകളോ റാലികളോ പാടില്ല. വോട്ടെണ്ണലിന് ശേഷം വിജയാഹ്ലാദ പ്രകടനം പാടില്ല. സ്ഥിതിഗതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിക്കുന്നുണ്ടെന്നും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ ബാധിതർക്കും, ദിവ്യാംഗർക്കും 80 വയസ്സ് കഴിഞ്ഞവർക്കും തപാൽ വോട്ടിന് സൗകര്യം ഒരുക്കും.
ഉത്തർപ്രദേശ്, പഞ്ചാബ് ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങലിൽ 40 ലക്ഷം രൂപ വരെ സ്ഥാനാർത്ഥികൾക്ക് ചെലവാക്കാം. മണിപ്പൂരിലും ഗോവയിലും 28 ലക്ഷം രൂപ ചെലവാക്കാം. വോട്ടർമാർക്ക് പരാതി നൽകാൻ സി-വിജിൽ ആപ്പ് പുറത്തിറക്കും. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചാൽ കർശനമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോളിംഗ് ബൂത്തിൽ പരമാവധി 1250 വോട്ടർമാരെ മാത്രമെ അനുവദിക്കുകയുള്ളൂ. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. എല്ലാ മണ്ഡലങ്ങളിലും ചുരുങ്ങിയത് ഒരു ബൂത്തിൽ എങ്കിലും വനിതാ സ്റ്റാഫ് മാത്രമായിരിക്കും. ഓൺലൈൻ നടപടികൾ പ്രോത്സാഹിപ്പിക്കും, നാമനിർദ്ദേശ പത്രിക ഓൺലൈനായി സമർപ്പിക്കാമെന്നും സുശീൽ ചന്ദ്ര പറഞ്ഞു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിലുള്ളവർ കർശനമായും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കണം. ഡ്യൂട്ടിയിലുള്ളവർക്ക് ബൂസ്്റ്റർ ഡോസ് വാക്‌സിനും നൽകും. ഇവർക്ക് കൊറോണ മുന്നണി പോരാളികൾക്കുള്ള പരിഗണനയാണ് നൽകുക. പോളിംഗ് സ്‌റ്റേഷനുകൾ അണുവിമുക്തമാക്കും. പ്രാചരണം പരമാവധി ഡിജിറ്റലാക്കണം. വോട്ടെടുപ്പ് സമയം ഒരുമണിക്കൂർ നീട്ടും. പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം കൂട്ടി.
















Comments