രാജ്യം കാക്കുന്ന ധീരയോദ്ധക്കളുടെ ജീവതം സിനിമകളിലൂടെ നമ്മൾ കണ്ടിട്ടുണ്ട്. ഇവരുടെ അതിജീവന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കനത്ത മഞ്ഞ് വീഴ്ച്ചയിലും തോക്കും പിടിച്ച് രാജ്യത്തിനായി കാവൽ നിൽക്കുന്ന പട്ടാളക്കാരന്റെ വീഡിയോയാണിത്.
അതി ശക്തമായ മഞ്ഞ് വീഴ്ച്ചയിലും മുട്ടോളം മഞ്ഞിലും ഉറച്ച് നിൽക്കുകയാണ് ഈ സൈനികൻ. മഞ്ഞ് കാറ്റ് ആഞ്ഞ് വീശുമ്പോഴും നിൽക്കുന്ന ഇടത്ത് തന്നെ ശിലയായി സൈനികൻ നിൽക്കുന്നതും ചുറ്റും നിരീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്.
റുഡ്യാർഡ് ക്ലിപ്പിംഗിന്റെ ‘ഫോർ ഓൾ വി ഹാവ് ആന്റ് ആർ’ എന്ന കവിതയിലെ വാക്യത്തോടൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ചിലർ സൈനികനെ സല്യൂട്ട് ചെയ്തപ്പോൾ മറ്റ് ചിലർ സൈനികന്റെ ക്ഷമയും ശക്തിയും കണ്ട് അമ്പരന്നു. നമ്മുടെ പ്രതിരോധ സേനയ്ക്ക് ബിഗ് സല്യൂട്ട്, രാജ്യം കാക്കാൻ നിങ്ങളെ പോലുള്ളവർ ഉള്ളപ്പോൾ ഞങ്ങൾ സുരക്ഷിതരാണ്, ജയ് ഹിന്ദ് എന്നിങ്ങനെ നീളുന്നു കമന്റുകൾ.
No easy hope or lies
Shall bring us to our goal,
But iron sacrifice
Of body, will, and soul.
There is but one task for all
One life for each to give
Who stands if Freedom fall? pic.twitter.com/X3p3nxjxqE— PRO Udhampur, Ministry of Defence (@proudhampur) January 7, 2022
Comments