കണ്ണൂർ : സംസ്ഥാനത്തെ പ്രധാന സ്വർണക്കടത്ത് കേന്ദ്രമായി മാറി കണ്ണൂർ വിമാനത്താവളം. ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 84 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ കാഞ്ഞങ്ങാട്, വടകര സ്വദേശികളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.
രാവിലെയാണ് ഇവർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്. എന്നാൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഇവർ പിടിയിലാകുകയായിരുന്നു. ദുബായിൽ നിന്നുമാണ് ഇവർ സ്വർണവുമായി കണ്ണൂരിൽ എത്തിയത്.
കഴിഞ്ഞ ദിവസവും വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിമാനത്താവളത്തിൽ നിന്നും അഞ്ച് തവണയാണ് സ്വർണം പിടിച്ചെടുത്തത് എന്നാണ് കസ്റ്റംസിൽ നിന്നും ലഭിക്കുന്ന വിവരം.
Comments