പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; ജസ്റ്റിസ് ഇന്ദു മൽഹോത്ര അദ്ധ്യക്ഷയായ സമിതി അന്വേഷിക്കും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; ജസ്റ്റിസ് ഇന്ദു മൽഹോത്ര അദ്ധ്യക്ഷയായ സമിതി അന്വേഷിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 11:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര അദ്ധ്യക്ഷയായ മൂന്നംഗ സമിതി അന്വേഷിക്കും. സുപ്രീംകോടതിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്ത് സമിതിയെ നിശ്ചയിച്ചത്. പ്രധാനമന്ത്രിയുടെ സുരുക്ഷാ വീഴ്ചയിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ലോയേഴ്‌സ് വോയ്‌സ് എന്ന അഭിഭാഷക സംഘടന നൽകിയ ഹർജിയിലാണ് നടപടി.

ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് കോടതി നിർദ്ദേശിച്ചു. ഇതിന് പുറമേ സംഭവുമായി ബന്ധപ്പെട്ട് ശേഖരിച്ച മുഴുവൻ വിവരങ്ങളും സമിതി മുൻപാകെ സമർപ്പിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

എൻഐഎ ഡയറക്ടർ ജനറൽ അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന ഐജി റാങ്കിൽ താഴാത്ത ഉദ്യോഗസ്ഥൻ, ഛണ്ഡീഗഡ് ഡിജിപി, പഞ്ചാബ് ഡിജിപി, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറൽ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഇവർക്ക് പുറമേ പ്രത്യേക സമിതിയിൽ ജസ്റ്റിസ് സൂര്യ കാന്ത്, ഹിമ കോഹ്ലി എന്നിവരും ഉണ്ടാകും. സുരക്ഷാ വീഴ്ചയുണ്ടാകാൻ കാരണം, ഇതിന് കാരണക്കാരായവർ ആരെല്ലാം, ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ എന്നിവയാകും പ്രധാനമായും സമിതി അന്വേഷിക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അന്വേഷണം മാത്രം മതിയാകില്ലെന്ന് ഹർജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് പ്രത്യേക സമിതിയെ അന്വേഷണത്തിനായി നിയമിച്ചത്.

Tags: Narendra ModiSupreme Courtsecurity breachIndu Malhotra
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies