ചെന്നൈ : തമിഴ്‌നാട് സർക്കാർ സൗജന്യമായി നൽകിയ പൊങ്കൽ കിറ്റിൽ ചത്ത പല്ലിയെ കിട്ടിയതിൽ പരാതി പറഞ്ഞ പിതാവിനെതിരെ കേസ് എടുത്തതിൽ മനംനൊന്ത് മകൻ ആത്മഹത്യ ചെയ്തു. തിരുത്താണി സ്വദേശി കുപ്പുസ്വാമിയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
റേഷൻ കട വഴി ലഭിച്ച പൊങ്കൽ കിറ്റിലെ പുളിയിലാണ് ചത്ത പല്ലിയെ കിട്ടിയത്. ഇതിന് പുറമേ ലഭിച്ച ധാന്യ കിറ്റുകൾ എല്ലാം ഉപയോഗശൂന്യമായിരുന്നു. ഇതേ തുടർന്ന് കുപ്പയ്യയുടെ പിതാവ് നന്ദൻ റേഷൻ കടയിൽ എത്തി ജീവനക്കാരനോട് പരാതി പറയുകയായിരുന്നു. നാട്ടുകാരോടും ഇക്കാര്യം പറഞ്ഞിരുന്നു. തുടർന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ ഉൾപ്പെടെ സംഭവം വാർത്തയാക്കി
റേഷൻകടയും ജീവനക്കാരുടെ പേരും മാദ്ധ്യമങ്ങളിൽ നിറഞ്ഞതോടെ നന്ദൻ് തന്നെ ആക്രമിച്ചതായി കാട്ടി ജീവനക്കാരൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് കേസ് എടുത്തത്. എഐഡിഎംകെ അനുഭാവി കൂടിയാണ് നന്ദൻ. അതുകൊണ്ടുതന്നെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തത്.
കേസ് എടുത്തതിന് പിന്നാലെ താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് നന്ദൻ പറഞ്ഞിരുന്നു. ഇത് കേട്ടതിൽ മനംനൊന്താണ് കുപ്പയ്യ ആത്മഹത്യ ചെയ്തത്.
Comments