ചണ്ഡീഗഡ് : മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് കൊറോണ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് പ്രകടമാകുന്നതെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അമരീന്ദർ സിംഗുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ട്വിറ്ററിലൂടെ അമരീന്ദർ സിംഗ് തന്നെയാണ് രോഗവിവരം അറിയിച്ചത്. കൊറോണ സ്ഥിരീകരിച്ചെന്നും, നിലവിൽ നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് പ്രകടമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ നിരീക്ഷണത്തിലാണ്. താനുമായി അടുത്തിടെ ഇടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോകണം. കൊറോണ പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ ഭാര്യയും പട്യാലയിൽ നിന്നുള്ള കോൺഗ്രസ് എംപിയുമായ പ്രിനീത് കൗറിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദർ സിംഗിനും രോഗം ബാധിച്ചത്.
Comments