കൊച്ചി: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം സംഘടിപ്പിച്ച തിരുവാതിരക്കളിയെ ട്രോളുന്ന വിവാഹ ക്ഷണക്കത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഞങ്ങളുടെ മകൻ സുമേഷും പൂവാട്ട് രാമന്റെ മകൾ നിഷയും ഈ വരുന്ന തിങ്കളാഴ്ച വിവാഹിതരാകുകയാണെന്നും അന്നേ ദിവസം താങ്കളും കുടുംബവും തിരുവാതിരക്കളിയുടെ വസ്ത്രം ധരിച്ചുകൊണ്ട് ചടങ്ങിൽ പങ്കെടുക്കണമെന്നാണ് ക്ഷണക്കത്തിലെ അഭ്യർത്ഥന.
വിവാഹ ചടങ്ങിന് 50 പേരും തിരുവാതിരക്ക് 550 പേരുമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നതെന്നും ബന്ധുമിത്രാദികളുടെ പേരിലുള്ള കത്തിൽ എഴുതിയിരിക്കുന്നു. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചും കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകന്റെ സംസ്‌കാരം കഴിയുന്നത് കാത്തുനിൽക്കാതെയും പിണറായി സ്തുതിയുമായി മെഗാതിരുവാതിരക്കളി നടത്തിന് സിപിഎമ്മിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരിഹാസം നിറയുകയാണ്.
വിവിധ കോണുകളിൽ നിന്നും ശക്തമായ വിമർശനം ഉയർന്നതോടെ മന്ത്രിമാർ അടക്കമുള്ള പാർട്ടി നേതാക്കൾക്ക് തിരുവാതിരക്കളിയെ തള്ളിപ്പറിയേണ്ടിവന്നു. എന്നാൽ സോഷ്യൻ മീഡിയ സംഭവത്തെ കൈവിടാൻ തയ്യാറല്ല. വീഡിയോകളായും ലേഖനങ്ങളായും വൈവിദ്ധ്യമാർന്നതും കൗതുകകരവുമായ ട്രോളുകൾ നിറയുകയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ. അതിൽ ഏറ്റവും പുതിയതാണ് വിവാഹ ക്ഷണക്കത്ത്.
















Comments