കറാച്ചി: ഇന്ത്യയുടെ ഭരണകൂടം അതിശക്തമാണെന്ന് തുറന്നുപറയുന്ന ഇമ്രാൻഖാന്റെ പ്രസംഗം വൈറലാകുന്നു. ഇന്ത്യയേയും നരേന്ദ്രമോദിയേയും പലതവണ എടുത്തുപറയുന്ന ഇമ്രാന്റെ പ്രസംഗത്തെയാണ് പാക് മാദ്ധ്യമങ്ങൾ ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യ ശക്തമാകുന്നതിനെ പരാമർശിക്കുന്ന സുരക്ഷാ നയ പ്രഖ്യാപന റിപ്പോർട്ട് വന്നതിന് പിറകേയാണ് പ്രസംഗം നടന്നത്.
‘ നമുക്ക് അതിശക്തമായ സൈന്യമാണ് വേണ്ടത്.അത് ഇപ്പോഴാണ് വേണ്ടത്. എന്തുകൊണ്ട് വേണമെന്നതിനുള്ള ഉത്തരം അത് അയൽപക്കത്തെ ഭരണകൂടത്തെ പഠിച്ചാൽ മനസ്സിലാകും. കഴിഞ്ഞ 73 വർഷത്തിനിടെ ഹിന്ദുസ്ഥാനിൽ ഇതുപോലെ ഒരു ഭരണകൂടമോ പ്രധാനമന്ത്രിയോ ഉണ്ടായിട്ടില്ല. അവരുടെ സൈന്യവും ശക്ത മാണ്. അത് നിസ്സാരകാര്യമല്ല.’ ഇമ്രാൻ ഖാന്റെ പ്രസംഗത്തിലെ ഒരു ഭാഗമാണ് പ്രചരിക്കുന്നത്.
ഇന്ത്യയുടെ അതിർത്തിയിലെ ശക്തിയും ജാഗ്രതയും പാകിസ്താൻ ഏറെ പ്രാധാന്യ ത്തോടെയാണ് പഠിക്കുന്നത്. ഭീകരത സ്വയം തങ്ങളുടെ നാടിനെ നശിപ്പിക്കു കയാണെന്ന് തുറന്നു പറയുന്ന റിപ്പോർട്ടാണ് പാകിസ്താന്റെ സുരക്ഷാ ഉപദേഷ്ടാവ് പുറത്തുവിട്ടത്. ജമ്മുകശ്മീരിൽ ശാന്തിയും സമാധാനവും പുലരാൻ സാധിക്കുന്ന നയമാണ് ഇനിയുണ്ടാകേണ്ടതെന്നും സുരക്ഷാ നയ പ്രഖ്യാപനത്തിൽ പറയുന്നു.
















Comments