ന്യൂഡൽഹി : ബിജെപിയുടെ ഏറ്റവും പ്രായം കൂടിയ പ്രവർത്തകൻ സുഖ്‌ദേവ് പ്രസാദ് അന്തരിച്ചു. തുളസിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയായിരുന്നു സുഖ്‌ദേവ് പ്രസാദ് . ബൽറാംപൂരിൽ പൂർണ ആദരവോടെ സംസ്‌കാരം നടത്തും
ലാലിയ ഗ്രാമത്തിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിലാണ് സുഖ്ദേവ് പ്രസാദ് ജനിച്ചത്. സുഖ്ദേവ് പ്രസാദിന്റെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചതും അദ്ദേഹത്തിന്റെ ഗ്രാമത്തിലാണ്. ഉന്നത വിദ്യാഭ്യാസത്തിനായാണ് ബൽറാംപൂരിലെത്തിയത്. അവിടെ വച്ചാണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകിനെ പരിചയപ്പെടുന്നത്. അദ്ദേഹം അതിൽ പ്രവർത്തിക്കാൻ തുടങ്ങി. പതുക്കെ ജനസംഘത്തിന്റെ വലിയ നേതാക്കളുമായും അടുത്തു.
അദ്ദേഹത്തിന്റെ കാര്യക്ഷമതയും ശക്തിയും അദ്ദേഹത്തെ തുളസിപൂർ നിയമസഭാ സീറ്റിൽ നിന്ന് 2 തവണ എംഎൽഎയാക്കി. വാജ്പേയി ബൽറാം പൂരിൽ താമസിക്കാനെത്തിയപ്പോൾ മുതൽ സന്തത സഹചാരിയായി ഒപ്പമുണ്ടായിരുന്നതും സുഖ്ദേവാണ്.
ഒരിക്കൽ അദ്ദേഹം അടൽ ബിഹാരിയെ കാണാൻ പോയ കഥയും സുഖ്ദേവ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു . ഡൽഹിയിൽ പോയപ്പോൾ അടൽജിയുടെ ഗേറ്റ് മാൻ തടഞ്ഞു . സുഖ്‌ദേവ് പ്രസാദ് എം.എൽ.എ തുളസിപൂരിൽ നിന്ന് വന്നിട്ടുണ്ടെന്ന് പറയൂ എന്ന് പറഞ്ഞെങ്കിലും ഗേറ്റ്മാൻ കടത്തിവിട്ടില്ല. ഒടുവിൽ അടൽ ജിയോട് കബഡി കളിക്കുന്നയാൾ പുറത്ത് കാത്തു നിൽക്കുന്നുണ്ടെന്ന് പറയാൻ പറഞ്ഞു. അകത്തു ചെന്ന് പറഞ്ഞപ്പോൾ അടൽജി എന്നെ വിളിച്ചു. അൽപനേരത്തിനു ശേഷം അടൽജി വന്ന് കെട്ടിപ്പിടിച്ചു ചിരിക്കാൻ തുടങ്ങി. സുഖ്ദേവ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
















Comments