മുംബൈ: യുദ്ധകപ്പൽ അപകടത്തിൽ വീരബലിദാനികളായ നാവികർക്ക് ആദരാഞ്ജലികളർപ്പിച്ച് നാവിക സേന. ഇന്നലെ ഐഎൻഎസ് രൺവീർ യുദ്ധകപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ മരണപ്പെട്ടവർക്കാണ് നാവിക സേന ആദരാഞ്ജലി അർപ്പിച്ചത്. നാവികസേനാ മേധാവി അഡ്മിറൽ എം. ആർ. ഹരികുമാർ അനുശോചനം അർപ്പിച്ചതായി നാവിക സേന ട്വിറ്ററിലൂടെ അറിയിച്ചു.
കൃഷൻ കുമാർ എംസിപിഒ I , സുരീന്ദർ കുമാർ എംസിപിഒ II , എകെ സിംഗ് എംസിപിഒ II എന്നിവരാണ് മരിച്ചത്. ഐഎൻഎസ് രൺവീർ കപ്പലിലെ സംഭവം അത്യന്തം നിർഭാഗ്യകരമാണെന്നും സാങ്കേതിക തകരാറുകളാണ് സംഭവിച്ച തെന്നും ആർ. ഹരികുമാർ പറഞ്ഞു.
പ്രാഥമിക നിഗമനത്തിൽ കപ്പലിനകത്തുണ്ടായ സാങ്കേതിക തകരാറാണ് പൊട്ടി ത്തെറിയിൽ കലാശിച്ചതെന്ന് നാവിക സേന കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരാണ് മരണത്തിന് കീഴടങ്ങിയത്.
Comments