ലണ്ടൻ : കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും പ്രശംസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ. ബിജെപി സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഇന്ത്യയിൽ കാണ്ടാമൃഗ വേട്ടയിൽ വലിയ കുറവ് വന്നതായി ദേശീയ മാദ്ധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രശംസ.
വാർത്തയുടെ ലിങ്കിനൊപ്പം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സബാഷ് നരേന്ദ്രമോദി. ഇന്ത്യയിലെ മൃഗങ്ങളുടെ സംരക്ഷണത്തിനായി ജീവിതം ത്യാഗം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ. നിങ്ങൾ സംരക്ഷിക്കുന്ന മൃഗങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു- കെവിൻ പീറ്റേഴ്‌സൺ ട്വീറ്റ് ചെയ്തു. മൃഗങ്ങളെ സംരക്ഷിക്കുന്ന ഇന്ത്യയുടെ ചില ധീരരാണ് ഇവരെന്ന വാക്കുകളോടെ സൈനികർക്കൊപ്പം ഉളള ചിത്രവും കെവിൻ പീറ്റേഴ്‌സൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒരു കാണ്ടാമൃഗം മാത്രമാണ് വേട്ടയാടപ്പെട്ടതെന്നാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 21 വർഷത്തിനിടെ ആദ്യമായാണ് കാണ്ടാമൃഗവേട്ടയിൽ ഇത്രയും അധികം കുറവുവരുന്നത്. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളാണ് ഇതിന് കാരണമായതെന്നും ദേശീയ മാദ്ധ്യമം വ്യക്തമാക്കുന്നു.
Bravo, @narendramodi and bravo to all the men and women who sacrifice their lives in protecting the animals in India too. I’ve met lots of them and I respect you immensely! 🙏🏽 https://t.co/x4P0fZs5co
— Kevin Pietersen🦏 (@KP24) January 19, 2022
















Comments