പനാജി: ഗോവയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 34 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഖ്‌ളിയിൽ നിന്നാണ് മത്സരിക്കുക. ബാബുഷ് മോൻസെറാത്തെയാണ് പനാജിയിലെ സ്ഥാനാർത്ഥി. ഉപമുഖ്യമന്ത്രി മനോഹർ അജ്‌ഗോങ്കർ മാർഗൗവിൽ നിന്നും മത്സരിക്കും. 34 പേരിൽ ഒമ്പത് പേർ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരാണ്. മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.
കലാംഹുട്ടേ, ബിച്ചോലിം, സാന്താ ക്രൂസ് മണ്ഡലങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത്തരത്തിൽ ആറ് മണ്ഡലങ്ങളാണുള്ളത്. ചർച്ചയ്‌ക്ക് ശേഷം അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്ന് ബിജെപി വ്യക്തമാക്കി.
ഫെബ്രുവരി 14നാണ് ഗോവയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാൽപത് മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും.
















Comments