ലക്‌നൗ : ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗി സർക്കാരിന് പൂർണ പിന്തുണയുമായി ജനങ്ങൾ. വർഗീയ കലാപങ്ങളുടെ കേന്ദ്രമായ കൈരാന പ്രദേശത്തെ ആളുകളാണ് ബിജെപിയ്‌ക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്. യോഗി സർക്കാരിന് മാത്രമേ തങ്ങളെ സംരക്ഷിക്കാൻ സാധിക്കൂ എന്നും സമാജ്‌വാദി പാർട്ടി അധികാരത്തിലേറിയാൽ നാടുവിടേണ്ടി വരുമെന്നും ഇവർ പറയുന്നു.
വർഗീയ കലാപത്തിനിടെ വെടിയേറ്റ് മരിച്ച ഒരാളുടെ സഹോദരനായ വരുൺ സിംഗാലാണ് ബിജെപി അധികാരത്തിലെത്തുന്നതിന് മുൻപുള്ള അവസ്ഥ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 2017 ന് മുൻപ് പ്രദേശത്തെ ഹിന്ദുക്കൾ ഇവിടെ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരായിരുന്നു എന്ന് ഇയാൾ പറയുന്നു. ആ സമയത്ത് വ്യപാരികൾ വളരെയധികം കഷ്ടതകൾ അനുഭവിച്ചിരുന്നു. വൈകീട്ട് ആറ് മണിയാവുമ്പോഴേക്കും കടകളെല്ലാം അടയ്‌ക്കേണ്ട അവസ്ഥയായിരുന്നു. അല്ലെങ്കിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാകും അവിടെ. അഖിലേഷ് യാദവിന്റെ ഭരണത്തിന് കീഴിൽ തങ്ങൾ എന്നും ഭയത്തോടെയാണ് ജീവിച്ചിരുന്നത് എന്നാണ് ഇവർ പറയുന്നത്.
ഗുണ്ടാ നേതാക്കളെ ഉപയോഗിച്ച് സമാജ് വാദി പാർട്ടി ഹിന്ദു വ്യാപാരികളെ തകർക്കുകയായിരുന്നുവെന്ന് കച്ചവടക്കാർ പറയുന്നു. ഇതിനെതിരെ പ്രതിഷേധിച്ച നിരവധി ഹിന്ദുക്കളെ അവർ കൊലപ്പെടുത്തി. യോഗി ആദിത്യനാഥ് അധികാരത്തിൽ ഏറിയപ്പോൾ മാത്രമാണ് തങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പായത്. ഹിന്ദു വ്യാപാരികളുടെ സംരക്ഷണയ്‌ക്കായി യോഗി സർക്കാർ പ്രത്യേകം പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.
















Comments