കൊച്ചി : കണ്ണൂരിലെ സില്‍വര്‍ലൈന്‍ വിശദീകരണ യോഗത്തിൽ ഉണ്ടായ അടിപിടിയ്ക്കിടെ ഡിവൈഎഫ്ഐക്കാർ മാദ്ധ്യമപ്രവർത്തകന്റെ മാല മോഷ്ടിച്ചതായി പരാതി . ജയ്ഹിന്ദ് ന്യൂസിലെ ക്യാമറമാന് മനേഷ് കൊറ്റാളിയുടെ രണ്ടര പവന്റെ മാലയാണ് സംഘര്‍ഷത്തിനിടെ ഡിവൈഎഫഐ പ്രവര്‍ത്തകര്‍ പൊട്ടിച്ചെടുത്ത്. താൻ കഷ്ടപ്പെട്ട് വാങ്ങിയതാണ് മാലയെന്നും , മടക്കി കിട്ടണമെന്നും കാട്ടിയാണ് മനേഷ് പോലീസിനെ സമീപിച്ചിരിക്കുന്നത് .എംവി ജയരാജന്റെ അനുയായികളാണ് സ്വര്‍ണ്ണ മാല കവര്‍ന്നതെന്നും അരോപണം ഉയര്‍ന്നിട്ടുണ്ട്.
ജനസമക്ഷം സിൽവർലൈൻ ക്യാംപെയിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച യോഗത്തിലേക്കാണ് യൂത്ത്കോൺഗ്രസ് പ്രതിഷേധവുമായെത്തിയത്. മന്ത്രി എം.വി ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടെ പ്രതിഷേധക്കാർ യോഗം നടന്ന ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറി.
പോലീസ് എത്തിയാണ് ബലംപ്രയോഗിച്ച് പുറത്താക്കിയത്. പ്രതിഷേധത്തിനിടെ യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉൾപ്പടെയുള്ളവരെ പോലീസിന്റെ മുന്നിൽ വെച്ച് ചിലർ മർദ്ദിച്ചു. ഈ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് തന്റെ മാല കവർന്നതെന്നാണ് മനേഷ് പറയുന്നത്.
Comments