ജനങ്ങളെ പരിഹസിച്ചു ;കോടതി ഇടപെട്ടതോടെ മുട്ട് മടക്കി സി പി എം ;കാസർഗോഡ് സമ്മേളനം ഇന്ന് രാത്രി അവസാനിക്കും .
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ജനങ്ങളെ പരിഹസിച്ചു ;കോടതി ഇടപെട്ടതോടെ മുട്ട് മടക്കി സി പി എം ;കാസർഗോഡ് സമ്മേളനം ഇന്ന് രാത്രി അവസാനിക്കും .

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 06:45 pm IST
FacebookTwitterWhatsAppTelegram

കാസർകോട് : ജനങ്ങളെ വെല്ലു വിളിച്ചു മുന്നോട്ട് പോയ സി പി എം നേതൃത്വം ഒടുവിൽ മുട്ട് മടക്കി . കാസർകോട് സി പി എം ജില്ലാ സമ്മേളനം ഇന്ന് രാത്രി സമാപിക്കും . കൊറോണ ശക്തമാവുന്നതിനിടയിൽ സമ്മേളനം നടത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു . പ്രതിപക്ഷ കക്ഷികൾ അതി ശക്തമായ വിമർശനമാണ് സമ്മേളനത്തിനെതിരെ ഉയർത്തിയത് . എന്നാൽ മമ്മൂട്ടിക്ക് കൊറോണ വന്നത് സി പി എം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ എന്ന പരിഹാസത്തോടെയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശനങ്ങളെ നേരിട്ടത് . ഒടുവിൽ കോടതി ഇടപെടൽ ഉണ്ടായതോടെ സമ്മേളനം മാറ്റി വയ്‌ക്കാൻ സി പി എം നേതൃത്വം നിർബന്ധിതമാവുകയായിരുന്നു .

മെഗാ തിരുവാതിര നടത്തിയും , ആയിരങ്ങളെ പങ്കെടുപ്പിച്ചുള്ള പൊതു പരിപാടികൾ നടത്തിയും സി പി എം ജില്ലാ സമ്മേളനങ്ങൾ പാർട്ടി അക്ഷരാർത്ഥത്തിൽ ആഘോഷമാക്കി മാറ്റുകയായിരുന്നു . കൊറോണ മാന ദണ്ഡങ്ങളൊന്നും പാർട്ടിക്കോ , നേതാക്കൾക്കോ ബാധകമായിരുന്നില്ല . മുഖ്യ മന്ത്രി പിണറായി വിജയൻ തന്നെയാണ് പ്രോട്ടോകോൾ ലംഘിക്കുന്നതിൽ മുന്നിൽ നിന്നത് . കോഴിക്കോടും ,കൊച്ചിയിലും , മലപ്പുറത്തും ആയിരങ്ങൾ അണി നിരന്ന സമ്മേളനങ്ങളെ പിണറായി അഭിവാദ്യം ചെയ്യുമ്പോൾ കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമാവുകയായിരുന്നു . സമ്മേളനത്തിന് തൊട്ടു പിന്നാലെയാണ് തിരുവനന്തപുരത്ത് ടി പി ആർ കുതിച്ചുയരുന്നത്. അടച്ചിട്ട റൂമിൽ നൂറു കണക്കിന് പേരെ ഇരുത്തി യാണ് പിന്നീട് സമ്മേളനം നടത്തിയത് . സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളിൽ പലർക്കും രോഗം പിടിപെട്ടു .

സമ്മേളനത്തിന് മുന്നോടിയായുള്ള സെമിനാറുകളും , സമാപന പൊതു യോഗങ്ങളും ഉണ്ടാവില്ലെന്നും , സമ്മേളനം മുടക്കമില്ലാതെ നടക്കുമെന്നും സി പി എം നേതൃത്വം പിന്നീട് പ്രഖ്യാപിച്ചു . ഇതിനു വിരുദ്ധമായി കൊടി മര ജാഥകളും മറ്റുമായി രാത്രികാലങ്ങളിലും  കാസർകോട്   സമ്മേളന നഗരിയിൽ നൂറു കണക്കിന് പേർ തമ്പടിച്ചു . സമ്മേളന ഹാളിൽ യാതൊരു വിധ ശാരീരീരിക അകലവും പാലിക്കുന്നില്ലെന്ന് വ്യക്തമാക്കി ചിത്രങ്ങൾ പുറത്ത് വന്നു .

സി പി എം സമ്മർദ്ദത്തിൽ ,കാസർകോട് ജില്ലാ കളക്ടർ പൊതു പരിപാടികൾ നിയന്ത്രിച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിച്ചു. ഇതിനെതിരെ തിരുവനന്തപുരം സ്വദേശി അരുൺ രാജ് സമർപ്പിച്ച പൊതു താൽപര്യഹർജി കോടതി പരിഗണിക്കുകയും , സി പി എം സമ്മേളനത്തിനെതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തു . സാമൂഹിക മാദ്ധ്യമങ്ങളിലും സിപിഎം സിപിഎം നിപാടിനെതിരെ  രൂക്ഷ വിമർശനം ഉയർന്നു . പ്രതിഷേധം ശക്തമാവുകയും , ഹൈക്കോടതി ഇടപെടൽ ഉണ്ടാവുകയും ചെയ്തതോടെയാണ് , മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി സമ്മേളനം വെട്ടിച്ചുരുക്കാൻ നേതൃത്വം തീരുമാനിച്ചത് .ഞായറാഴ്ച സമാപിക്കേണ്ടിയിരുന്ന സമ്മേളനം ശനിയാഴ്ച വൈകിട്ടോടെ അവസാനിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത് . എന്നാൽ  കോടതിയലക്ഷ്യ നടപടിയുൾപ്പെടെ ഭയന്ന് സമ്മേളനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു .

 

 

 

Tags: CPMCORONA PROTOCOL
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

Latest News

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies