ഡൽഹി∙ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള റാലികളുടെയും , മറ്റ് വൻ പൊതു പരിപാടികളുടെയും വിലക്ക് നീട്ടി . ജനുവരി 31 വരെയാണ് വിലക്ക് നീട്ടിയത് . ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കാണ് നിയന്ത്രണം
കേന്ദ്ര ആരോഗ്യ സെക്രട്ടറി, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ എന്നിവരുമായി ചർച്ച നടത്തിയാണ് , നിയന്ത്രണം നീട്ടാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത് . അതെസമയം ഫെബ്രുവരി 10,14 തീയതികളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് ഇളവ് നൽകിയിട്ടുണ്ട്.
ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ജനുവരി 28 മുതലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഫെബ്രുവരി ഒന്നു മുതലും പൊതുയോഗങ്ങളും ,റാലികളും നടത്താൻ അനുമതി നൽകിയിട്ടുണ്ട്.
















Comments