ശബരിമലയിൽ വിഐപി ഭക്ഷണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്; അഴിമതിക്ക് ഇരയായത് കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ വിഐപി ഭക്ഷണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്; അഴിമതിക്ക് ഇരയായത് കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 06:36 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ശബരിമലയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്. ശബരിമല ദർശനത്തിന് എത്തി ദേവസ്വം ഗസ്റ്റ് ഹൗസ്സിൽ താമസിച്ച വിഐപികളുടെ ഭക്ഷണത്തിന്റെ പേരിലാണ് വെട്ടിപ്പ് നടത്തിയത്. സ്വന്തം ചെലവിൽ ആഹാരം കഴിച്ചിട്ടും വിഐപികൾക്ക് ദേവസ്വം ചെലവിലാണ് ഭക്ഷണം നൽകിയതെന്ന് രജിസ്റ്ററിൽ ഉൾപ്പെടുത്തിയാണ് പണം വെട്ടിച്ചത്. കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ നിരവധി വിഐപികളാണ് അഴിമതിക്ക് ഇരയായത്.

ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അതിഥികളെയാണ് ദേവസ്വം ഗസ്റ്റ് ഹൗസുകളിൽ താമസിപ്പിക്കുക. ദേവസ്വം ഓഫീസ് കോംപ്ലസ് ഗസ്റ്റ് ഹൗസിൽ താമസിച്ച വിഐപികളുടെ പേരിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇവർക്ക് ഭക്ഷണം നൽകിയത് ദേവസ്വം ചിലവിൽ ആണെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ വിഐപികൾ എല്ലാവരും സ്വന്തം ചെലവിലാണ് ഭക്ഷണം കഴിച്ചിരുന്നത്.

ഇടുക്കി എസ്.പി കറുപ്പസ്വാമി, ശബരിമലയുടെ ചാർജുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എഡിഎം അർജുൻ പാണ്ഡ്യ, കർണ്ണാടക ഹൈക്കോടതി ജഡ്ജി, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം. മനോജ് എന്നിവരുടെ പേരിലാണ് ഭക്ഷണത്തിന് പണം എഴുതിയെടുത്തിരിക്കുന്നത്. കൊല്ലം ജില്ലാ ജഡ്ജിയായ സ്പെഷ്യൽ കമ്മീഷണർ സിറ്റിങ്ങിനായി ശബരിമലയിൽ നിന്ന് പോയ ദിവസങ്ങളിൽ പോലും അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

തന്റെ പേരിൽ നടത്തിയ അഴിമതിക്കെതിരെ ഇടുക്കി എസ്.പി, ക്രൈംബ്രാഞ്ച് എഡിജിപിക്ക് പരാതി നൽകിയിരുന്നു. ദേവസ്വം ഗസ്റ്റ് ഹൗസുകളിലെ അതിഥികളുടെ ഭക്ഷണ ചെലവിൽ കണക്കെടുപ്പുകൾ വർഷങ്ങളായി നടക്കാറില്ല. ഈ കാര്യം മുതലെടുത്തുകൊണ്ടാണ് ലക്ഷങ്ങളുടെ അഴിമതി നടത്തുന്നത്.

ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്കാണ് ദേവസ്വം മെസ്സിന്റെ ചുമതല. അഴിമതി സംബന്ധിച്ച ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം മെസ്സിന്റെ രജിസ്റ്റർ പരിശോധനയ്‌ക്കായി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Travancore Devaswom Boarddevotees
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies