തൃശ്ശൂർ:യാത്രികനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്കൂട്ടർ കവർന്ന സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ. വെള്ളാനി കോഴിക്കുന്ന് വെള്ളുനിപറമ്പിൽ ജിബിൻരാജ്(24), ബിബിൻ രാജ്(22) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
വെള്ളാനി സ്വദേശിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും കണ്ണിൽ മണ്ണു വാരിയെറിഞ്ഞും സ്കൂട്ടർ കവരുകയായിരുന്ു.സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതികളെ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്.
പ്രതികൾ മോഷ്ടിച്ച് കടന്നുകളഞ്ഞ വാഹനവും കണ്ടെടുത്തു. പിടിയിലായ പ്രതികൾക്കെതിരെ ഇരിങ്ങാലക്കുട സ്റ്റേഷനിൽ നാലു കേസും നെടുപുഴ, കാട്ടുർ, ആളുർ സ്റ്റേഷനുകളിൽ ഓരോ കേസുകളും നിലവിലുണ്ട്.
Comments