ന്യൂഡൽഹി : 73 -ാം റിപ്പിബ്ലിക് ദിനം ആഘോഷിക്കുന്ന ഭാരതീയർക്ക് ആശംസകൾ നേർന്ന് നരേന്ദ്ര മോദിയും അമിത് ഷായും. ‘ഈ റിപ്പബ്ലിക് ദിനത്തിൽ ജനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ജയ് ഹിന്ദ്’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. ‘ഇന്ത്യയുടെ അഭിമാനവും ഐക്യവും അഖണ്ഡതയും നിലനിർത്താൻ ജീവിതം സമർപ്പിച്ച എല്ലാ സൈനികരെയും ഞാൻ നമിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത ഉറപ്പിക്കാൻ നമുക്കെല്ലാവർക്കും ഇന്ന് പ്രതിജ്ഞയെടുക്കാം. ജയ് ഹിന്ദ്!’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
73 ാമത് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെ പൗരന്മാർക്ക് ആശംസകൾ നേരുന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. നമ്മുടെ ജനാധിപത്യത്തെയും ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളെയും മൂല്യങ്ങളെയും ആഘോഷിക്കാനുള്ള അവസരമാണിത്. രാജ്യത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments