ന്യൂഡൽഹി: കൊറോണ വകഭേദങ്ങൾക്ക് തടയിടാൻ ഒമിക്രോൺ അധിഷ്ഠിതമായ പ്രത്യേക വാക്സിൻ അത്യാവശ്യമെന്ന് ഐഎംസിആർ.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ് അടുത്തിടെ നടത്തിയ പഠനപ്രകാരം ഒമിക്രോൺ വകഭേദം ശരീരത്തിൽ നിർമ്മിക്കുന്ന ആന്റിബോഡികൾക്ക് മറ്റ് വകഭേദങ്ങളെ തകർക്കാൻ ശേഷിയുണ്ട്.
ഒമിക്രോൺ ബാധിച്ച വ്യക്തികൾക്ക് മികച്ച രോഗപ്രതിരോധ ശേഷി കൈവരിക്കാനാവുന്നുണ്ട്.ഇത് ഡെൽറ്റ പോലുള്ള കൊറോണ വകഭേദങ്ങൾക്ക് എതിരായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ഇത് സൂചിപ്പിക്കുന്നത് ഒമിക്രോൺ വകഭേദം ബാധിച്ചതിന് ശേഷം ശരീരത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡിയ്ക്ക് മറ്റ് വകദേഭങ്ങൾക്കെതിരായി ഒരു കവചമെന്നോണം പ്രവർത്തിയ്ക്കാനാവും.ഒമിക്രോൺ സൃഷ്ടിയ്ക്കുന്ന ആന്റി ബോഡികൾ ഉപയോഗിച്ചുള്ള വാക്സിനുകൾ നിർമ്മിയ്ക്കുന്നത് കൊറോണയ്ക്കെതിരായ പോരാട്ടത്തിന് ശക്തി പകരുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.
ഒമിക്രോൺ ബാധിച്ച വിദേശരാജ്യങ്ങളിൽ നിന്നുള്ള മുതിർന്നവരെയും ഇന്ത്യയിൽ നിന്നുള്ള കൗമാരക്കാരെയുമാണ് പഠനത്തിന് വിധേയരാക്കിയത്.ഒമിക്രോൺ ആന്റിബോഡികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വാക്സിനുകൾ കൊറോണ പോരാട്ടത്തിൽ വലിയ നാഴകകല്ലാവുമെന്നാണ് ഗവേഷകർ കരുതുന്നത്
Comments