വാഷിംഗ്ടൺ : അമേരിക്കയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയർന്നു . 2014 നുശേഷമുള്ള ഏറ്റവും വലിയ വില വർദ്ധനവാണിത് .ബാരലിന് 90 ഡോളറാണ് നിലവിൽ വില . ബ്രെന്റ് ക്രൂഡ് വില 1.67 ഡോളർ അഥവാ 1.9 ശതമാനം ഉയർന്ന് $89.87 ആയി .
റഷ്യയും ഉക്രെയ്‌നുമായുള്ള സംഘർഷവും, ഗള്‍ഫിലെ ഹൂതി ആക്രമണഭീഷണിയും ക്രൂഡ് ഓയിൽ വില വർദ്ധനവിന് കാരണമായി . റഷ്യയ്‌ക്കെതിരെ ഉപരോധം അടക്കം പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് പറഞ്ഞു. നിലവിൽ അമേരിക്കയിൽ അവശ്യ സാധനങ്ങളുടെ വിലയും വർദ്ധിക്കുന്നുണ്ട് . പ്രകൃതി ദുരന്തങ്ങൾക്ക് പിന്നാലെയുണ്ടായ വില വർദ്ധനവിൽ ആശങ്കയിലാണ് ജനങ്ങൾ.
അമേരിക്കയില്‍ പത്തുലക്ഷം ബാരലിന്റ കുറവാണ് ക്രൂഡ് ഉല്‍പാദനത്തില്‍ സംഭവിച്ചിരിക്കുന്നത്. കൂടാതെ 2020-ൽ ക്രൂഡ് ഓയിൽ ഉത്പാദനം കുറച്ച ശേഷം ഇത് പുനസ്ഥാപിക്കാൻ ആയിട്ടില്ല .ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടുന്നത് ചര്‍ച്ച ചെയ്യാന്‍ ഒപെക് രാജ്യങ്ങള്‍ അടുത്ത ബുധനാഴ്ച യോഗം ചേരും.
Comments