മലപ്പുറം: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളെയും കണ്ടെത്തി. നാല് കുട്ടികളെ കൂടിയായിരുന്നു കണ്ടെത്താനുണ്ടായിരുന്നത്. ഇവരെ മലപ്പുറം എടക്കരയിൽ നിന്ന് പോലീസ് പിടികൂടി. നിലവിൽ എടക്കര പോലീസ് സ്‌റ്റേഷനിലാണ് പെൺകുട്ടികളുള്ളത്.
ഒടുവിൽ പിടികൂടിയ നാല് പെൺകുട്ടികളും ബെംഗളൂരുവിലായിരുന്നു. ഇന്ന് ട്രെയിൻ മാർഗം പാലക്കാടെത്തി. തുടർന്ന് ബസിൽ കയറിയാണ് എടക്കരയിൽ വന്നത്. ഇവിടേക്ക് സുഹൃത്തിനെ കാണാൻ വന്നതായിരുന്നു. ഇതോടെ പോലീസിന്റെ പിടിയിലായി.
നേരത്തെ, മൈസൂരിനടുത്ത് മിണ്ടിയിൽ നിന്ന് ഒരു പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. ഇന്നലെ ബെംഗളൂരുവിലെ ഹോട്ടലിൽ നിന്നാണ് ആദ്യത്തെ പെൺകുട്ടിയെ കണ്ടെത്തിയത്.
ഇതിനിടെ ബെംഗളൂരുവിൽ പെൺകുട്ടികളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് ആൺകുട്ടികളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ട്രെയിനിൽവെച്ച് പരിചയപ്പെട്ട യുവാക്കളാണെന്നാണ് പെൺകുട്ടികളുടെ മൊഴി.
പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള ആറ് കുട്ടികളെയാണ് കാണാതായത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ സർക്കാർ ചിൽഡ്രൻസ് ഹോമിലെ കുട്ടികളാണിവർ. റിപ്പബ്ലിക് ദിനാഘോഷത്തിന് പിന്നാലെ ഇവരെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതാകുകയായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം.
















Comments