ലക്നൗ : മുഹൂർത്ത സമയത്ത് വരണമാല്യം വലിച്ചെറിഞ്ഞ വരനെ വിവാഹം കഴിക്കാനാകില്ലെന്ന് വധു . ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലെ ബിധുന കോട്വാലിയിലെ നവീൻ ബസ്തിയിലാണ് സംഭവം.
മുഹൂർത്തസമയത്ത് വരൻ വരണമാല്യം എടുത്ത് എറിഞ്ഞതാണ് യുവതിയെ വിഷമിപ്പിച്ചത് . തുടർന്ന് വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ച് വധു മണ്ഡപത്തിൽ നിന്ന് ഇറങ്ങുകയായിരുന്നു .വധുവിനെ അനുനയിപ്പിക്കാൻ പലതവണ ശ്രമിച്ചെങ്കിലും യുവതി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.
വധു വിവാഹത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ഇരു വീട്ടുകാരും തമ്മിൽ തർക്കവും ഉണ്ടായി. എല്ലാവരും വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി മനസ്സ് മാറ്റാനും തയ്യാറായില്ല.
സംഭവമറിഞ്ഞ വരന്റെ വീട്ടുകാർ, വധു വിവാഹത്തിന് തങ്ങൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് സംഭവങ്ങൾ ഉണ്ടായതെന്ന് പറഞ്ഞു . എന്നാൽ താൻ മാല എറിഞ്ഞിട്ടില്ലെന്നും തന്റെ സഹോദരി ഭർത്താവും, മകനും ഒപ്പമുണ്ടായിരുന്നതിനാലാണ് വിവാഹ ചടങ്ങുകൾ നടത്താൻ വധു വിസമ്മതിച്ചതെന്നുമാണ് വരൻ ആകാശ് പറഞ്ഞത്.
Comments