വാഷിംഗ്ടൺ: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് ഇന്ന് ദുബായിലെത്തും. ദുബായ് എക്‌സ്‌പോയിലെ കേരള എക്‌സ്‌പോയിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്യും. ഒരാഴ്‌ച്ച യുഎഇയിലെ വിവിധ എമിറേറ്റുകൾ സന്ദർശിച്ച ശേഷമാകും കേരളത്തിൽ തിരികെയെത്തുക. അമേരിക്കയിലുള്ള മുഖ്യമന്ത്രിയുടെ ചികിത്സ പൂർത്തിയായി.
അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്‌ക്ക് പോയതാണ് അദ്ദേഹം. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ അവിടുത്തെ ഭരണാധികാരികളുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നുണ്ട്. ഫെബ്രുവരി ഏഴിന് അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസിൽ നിന്നും ഇന്ന് അദ്ദേഹം മടങ്ങിയെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ ദുബായ് എക്‌സ്‌പോയിൽ പങ്കെടുക്കാനായി യുഎഇയിലേക്ക് വീണ്ടും പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഈ മാസം ജനുവരി 15 നാണ് അദ്ദേഹം കൊച്ചിയിൽ നിന്ന് അമേരിക്കയിലേക്ക് തിരിച്ചത്. ഭാര്യ കമല അദ്ദേഹത്തെ യാത്രയിൽ അനുഗമിച്ചിരുന്നു.
















Comments