കോഴിക്കോട്: വെള്ളമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ കേസിൽ പോലീസിനെ വെട്ടിച്ച് കടന്ന പ്രതിയെ പിടികൂടി. ലോകോളേജ് പരിസരത്തെ കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്. പീഡനക്കേസിൽ അറസ്റ്റ് ചെയ്ത പ്രതിയാണ് ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നിന്നും ഇറങ്ങിയോടിയത്.
വൈദ്യപരിശോധനയ്‌ക്ക് ശേഷം പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഫെബിൻ രക്ഷപ്പെട്ടത്. പ്രതികൾക്ക് പോലീസ് വിലങ്ങ് അണിയിച്ചിരുന്നില്ല. അങ്ങനെ സ്‌റ്റേഷന് പിന്നിലൂടെ ഫെബിൻ ഓടി രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷന് പിന്നിൽ വലിയ കാടും നിർമ്മാണത്തിലുള്ള ഒരു കെട്ടിടവുമുണ്ട്. പ്രതി രക്ഷപ്പട്ട ഉടൻ തന്നെ പോലീസ് ഇവിടെ തിരച്ചിൽ ആരംഭിച്ചു. ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ എന്നിവ കേന്ദ്രീരകരിച്ചായിരുന്നു പോലീസിന്റെ തിരച്ചിൽ. അതിനിടെയാണ് ലോകോളേജ് പരിസരത്ത് നിന്നും ഇയാളെ പിടികൂടിയത്.
കേസിൽ അറസ്റ്റിലായ യുവാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ പിടിയിലായ യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചുവെന്നായിരുന്നു കുട്ടികൾ വെളിപ്പെടുത്തിയത്. യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടികൾ മൊഴിനൽകി നൽകിയിരുന്നു.
















Comments