ബെയ്ജിങ്: ശൈത്യകാല ഓളിംപിക്‌സിന് തയ്യാറെടുക്കുന്ന ബെയ്ജിങ്ങില്‍ മനുഷ്യന് പകരും റോബോട്ടുകളുടെ സേവനവുമായി ഹോട്ടലുകള്‍ രംഗത്ത്. ഭക്ഷണം, റൂം സര്‍വ്വീസ് എന്നിവയാണ് റോബോട്ടുകള്‍ നിര്‍വ്വഹിക്കുക. കൊറോണയുടെ പശ്ചാത്തലത്തില്‍ മനുഷ്യസംസര്‍ഗം കുറയ്‌ക്കുക എന്ന ലക്ഷ്യവുമായണ് ഹോട്ടലുകള്‍ റോബോട്ടുകളെ പരീക്ഷിക്കുന്നത്.
സാധാരണയായി മനുഷ്യുടെ സേവനം ലഭ്യമായിരുന്ന ഹോട്ടലുകളും ഗസ്റ്റ്ഹൗസുകളും പുതിയരീതി പരീക്ഷിക്കുന്നത് ആശ്ചര്യമായി അനുഭവപ്പെടുന്നു. എന്നാല്‍ ഇത് ആദ്യമായല്ല ബെയ്ജിങ്ങില്‍ ഹോട്ടലുകള്‍ റോബോട്ടിന്റെ സേവനം തേടുന്നത്. കഴിഞ്ഞവര്‍ഷം ഷാങ്കായിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന മാധ്യമപ്രവര്‍ത്തക ബെഡ്‌കോഫിയുമായി തന്നെ സമീപിച്ച അസാധാരണഅഥിതിയെ കണ്ട് അമ്പരന്ന് പിറകോട്ട് മാറിയിരുന്നു. അതൊരു റോബോട്ടായിരുന്നു.
രണ്ടു വര്‍ഷമായി കൊറോണപ്രോട്ടോകോള്‍ കാരണം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. ഈ കാരണത്താല്‍ ലോകമാസകലം മനുഷ്യസമ്പര്‍ക്കം ഒഴിവാക്കാന്‍ കൂടുതലായി ഓട്ടോമാറ്റിക് യന്ത്രങ്ങളെ ആശ്രയിക്കുന്ന പതിവ് ഏറിവരികയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കായികതാരങ്ങള്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ കൊറോണപ്രോട്ടോകോളിന്റെ എല്ലാഗൗരവത്തോടുംകൂടിയുള്ള തയ്യാറെടുപ്പുകളാണ് ബെയ്ജിങ്ങില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്.
റോബോട്ടുകളുടെ സേവനം വ്യക്തമാക്കുന്ന ഒട്ടേറെ വീഡിയോകളും പ്രചരിക്കുന്നുണ്ട്.
സ്‌ക്രീനില്‍ പിന്‍കോഡ് ടൈപ്പ് ചെയ്യുമ്പോള്‍ അതിഥിക്കുമുന്നില്‍ ഭക്ഷണം വിതരണം ചെയ്യുന്ന റോബോട്ടിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ആവശ്യപ്പെട്ട ഭക്ഷണം നല്‍കിയശേഷം തനിയെ കൗണ്ടര്‍ അടച്ച് റൂമില്‍ നിന്നു തിരിച്ചുപോകുന്ന രംഗവും വ്യക്തമാണ്.
















Comments