മുംബൈ : മഹാത്മാഗാന്ധിക്ക് പകരം മുഹമ്മദ് അലി ജിന്നയെ വെടിവെച്ചാൽ യഥാർത്ഥ ഹിന്ദുത്വവാദിയാകുമായിരുന്നുവെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. പാകിസ്താൻ രൂപീകരിക്കണമെന്നത് ജിന്നയുടെ ആവശ്യമായിരുന്നു. യഥാർത്ഥ ‘ഹിന്ദുത്വവാദി’ ഉണ്ടായിരുന്നെങ്കിൽ അയാൾ വെടിവെക്കേണ്ടിയിരുന്നത് ഗാന്ധിയെയല്ല, ജിന്നയെയായിരുന്നു . അത്തരമൊരു പ്രവൃത്തി രാജ്യസ്‌നേഹത്തിന്റെ ഭാഗമാകുമായിരുന്നു,” സഞ്ജയ് റാവത്ത് പറഞ്ഞു.
കൃത്യസമയത്ത് ഫയൽ ചെയ്തിട്ടും ഉത്തർപ്രദേശിൽ ശിവസേന സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക താൽക്കാലികമായി തടഞ്ഞ് വച്ചിരിക്കുകയാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.
“ഈ വിഷയത്തിൽ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് ഓഫീസർ തയ്യാറല്ല, അദ്ദേഹം സമ്മർദ്ദത്തിലാണ്. ഞാൻ ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണും. ഞങ്ങളുടെ ചില സ്ഥാനാർത്ഥികൾ പിന്മാറുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട് – സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
















Comments