കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലികാമന്ദിരത്തിൽ പെൺകുട്ടികൾക്ക് വേണ്ട സുരക്ഷ ഉറപ്പുവരുത്തുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി എം തോമസ്. ബാലികാമന്ദിരത്തിൽ നിന്ന് പെൺകുട്ടികൾ പുറത്ത് പോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്‌നങ്ങൾ വിലയിരുത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് പിഎം തോമസിന്റെ പ്രതികരണം
കുട്ടികളെ കേൾക്കാൻ വേണ്ടി ആണ് ഇന്നത്തെ സിറ്റിംഗെന്ന് അദ്ദേഹം പറഞ്ഞു.അവർക്ക് പറയാൻ ഉള്ളത് കേട്ടു. ഏല്ലാ വിഷയത്തെ കുറിച്ചും ചർച്ച ചെയ്തു. ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളെ മാറ്റി പാർപ്പിക്കുന്നതിൽ ഉൾപ്പെടെ തീരുമാനം 2 ദിവസത്തിനകം എടുക്കുമെന്നും ജില്ലാ വനിതാ ശിശു വികസന ഓഫീസർ, പോലീസ് എന്നിവരുമായെല്ലാം സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ താൽപര്യം സംരക്ഷിക്കുന്ന നിലപാട് സി.ഡബ്ല്യൂ.സി സ്വീകരിക്കുമെന്ന് ചെയർമാൻ പി.എം തോമസ് പറഞ്ഞു. കുട്ടികൾക്ക് ആവശ്യമായ കാര്യങ്ങൾ ഒരുക്കാൻ ബാലികാ മന്ദിരം സൂപ്രണ്ടിന് നിർദേശം നൽകി.
ബാലികാ മന്ദിരത്തിൽ സുരക്ഷ ഇല്ലെന്നും മാനസിക സമ്മർദ്ദമുണ്ടെന്നും ആറു പെൺകുട്ടികൾ മൊഴി നൽകിയിരുന്നു. കുട്ടികൾ ചിൽഡ്രൻസ് ഹോമിൽ സുരക്ഷിതരല്ലെന്നും മകളെ വീട്ടിലേക്ക് കൊണ്ടു പോകാൻ അനുവദിക്കണമെന്നും കാണിച്ച് ഒരു പെൺകുട്ടിയുടെ അമ്മ കലക്ടർക്ക് കത്ത് നൽകിയിരുന്നു.ഇന്ന് ബാലികാമന്ദിരത്തിൽ നിന്ന് പുറത്ത് കടന്ന പെൺകുട്ടികളിലൊരാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു.
അതിനിടെ കുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ച കേസിൽ യുവാക്കൾ തെറ്റുകാരല്ലെന്ന് പെൺകുട്ടികൾ വിളിച്ചുപറഞ്ഞു. പോക്‌സോ കേസ് പോലീസ് കെട്ടി ചമച്ചതാണെന്നും കുട്ടികൾ ആരോപിച്ചു. സിഡബ്ല്യൂസി യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളോടായിരുന്നു പെൺകുട്ടികളുടെ വെളിപ്പെടുത്തൽ,
















Comments