കോഴിക്കോട്: ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ പുലിയാങ്ങിൽ വൈശാഖ്(22) മലാപ്പറമ്പ് മുതുവാട്ട് വിഷ്ണു(22) എന്നിവരാണ് പിടിയിലായത്.
എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസും കോഴിക്കോട് എക്‌സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്ന് കണ്ടെത്തിയത്. വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 55 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ബൈക്കിൽ ലഹരിമരുന്നുമായി പോകുമ്പോഴാണ് ഇരുവരും എക്‌സൈസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ശൃംഖലയിലെ പ്രധാനകണ്ണികളാണ് പ്രതികൾ എന്നാണ് വിവരം.
Comments