കൊടകര: തൃശൂര്‍ കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട നടത്തി പോലീസ്. 460 കിലോ കഞ്ചാവാണ് പിടികൂടിയത്. ലോറിയില്‍ കടത്താന്‍ ശ്രമിക്കുമ്പോഴാണ് പിടികൂടിയത്. അഞ്ച് കോടി രൂപയോളം ചില്ലറവിപണി വിലയുള്ള മുന്തിയ ഇനംകഞ്ചാവാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചരക്കുലോറിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്നു. ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു (32), തൃശൂര്‍ വടക്കാഞ്ചേരി പെരിങ്ങണ്ടൂര്‍ സ്വദേശി ഷാഹിന്‍ (33), മലപ്പുറം പൊന്നാനി സ്വദേശി സലീം (37 ) എന്നിവരാണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈഎസ്പിയും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.
















Comments