ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ത്രീശാക്തീകരണത്തിന് ശക്തമായ പിന്തുണയുമായി നിദാ ഖാൻ. ഉത്തർപ്രദേശിൽ ഇന്നലെ ബിജെപിയിലേക്ക് എത്തിയ നിദ ഖാൻ കോൺഗ്രസ്സ് കുടുംബാംഗവും മതനേതാവുമായി മൗലാനാ തൗഖീർ റാസാ ഖാന്റെ മരുമകളാണ്. സ്വന്തം കുടുംബത്തിൽ തന്നെ മുത്വലാഖ് നിയമപോരാട്ടം നടത്തേണ്ടി വന്ന നേതാവെന്ന നിലയിലാണ് നിദ ഇത്തവണ ഉത്തർപ്രദേശിൽ തുറുപ്പുചീട്ടാവുന്നത്. മൗലനാ തൗഖിറിനെതിരെ ശക്തമായ ആരോപണങ്ങളുന്നയിച്ചാണ് മുത്വലാഖിനെതിരെ പോരാടിയ നിദ ബിജെപി പാളയത്തിലെത്തിയിട്ടുള്ളത്.
സാമാജ് വാദി പാർട്ടി നേതാക്കളും കോൺഗ്രസ്സ് നേതാക്കളും സ്വന്തം പാളയം വിട്ട് ബിജെപിയിലേക്ക് ചേർന്നകൂട്ടത്തിലാണ് നിദാ ഖാനും എത്തിയത്. മുസ്ലീം സ്ത്രീകൾക്കായുള്ള പോരാട്ടത്തിൽ മുത്വലാഖ് നിരോധനത്തിനായി പോരാടിയ താൻ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിൽക്കാനാഗ്രഹിക്കുന്നുവെന്നും നിദ ഇന്നലെ പറഞ്ഞു.
കോൺഗ്രസ്സിന്റെ ശക്തനായ വക്താവും ഇത്തിഹാദ് ഇ മില്ലറ്റ് കൗൺസിലെന്ന സംഘടനയുടെ മതനേതാവുമായ മൗലാന തൗഖീൽ റാസാ ഖാന്റെ മരുമകളാണ് നിദാ ഖാൻ. നിദയുടെ വരവ് പ്രിയങ്കയ്‌ക്കാണ് തിരിച്ചടിയായത്. പ്രചാരണം ശക്തമാക്കാനിറങ്ങിയ കോൺഗ്രസ്സിനേയും ഒപ്പം മതമൗലികവാദികളേയും പ്രതിരോധിക്കുന്ന രാഷ്‌ട്രീയ നീക്കമാണ് നിദ നടത്തിയിട്ടുള്ളത്. മുത്വലാഖി നെതിരെ ശക്തമായ സ്ത്രീപ്രക്ഷോഭമാണ് നിദ ഉത്തർപ്രദേശിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
മൗലവിയുടെ മരുമകളെന്ന നിലയിൽ മതപരമായ വിലക്കുകളൊന്നും നിദയ്‌ക്ക് മുന്നിൽ തടസ്സമായില്ല. കുടുംബത്തിൽ സ്വയം അനുഭവിച്ച വിഷമങ്ങൾക്കെ തിരെയാണ് നിദ പ്രതികരിച്ചുതുടങ്ങിയത്. അത് പിന്നീട് ജനകീയ സ്ത്രീ വിമോചന വിഷയമാക്കിമാറ്റി.
സ്വന്തം കുടുംബത്തിലെ പ്രശ്‌നം പരിഹരിക്കാനാകാത്തയാൾ ഇന്ന് സ്ത്രീശാക്തീ കരണം പ്രസംഗിക്കുകയാണെന്നും മൗലാന തൗഖീറിനെതിരെ നിദ ആരോപിച്ചു. ബാട്‌ല ഹൗസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ വീരബലിദാനികളെന്ന് വിശേഷിപ്പിച്ച തൗഖീറിന്റെ പ്രസ്താവന വിവാദമായിരുന്നു.
മുസ്ലീം സമൂഹത്തിന് ഉത്തർപ്രദേശിൽ എല്ലാ സംരക്ഷണവും ആദിത്യനാഥ് സർക്കാറിൽ നിന്നും ലഭിക്കുന്നുണ്ടെന്നും സ്ത്രീകളുടെ ശാക്തീകരണത്തിന് ബിജെപിക്കൊപ്പമാണ് മുസ്ലീം സമൂഹം നിൽക്കേണ്ടതെന്നും നിദ ആഹ്വാനം ചെയ്തു.
















Comments