പ്രിയങ്കയ്ക്ക് തിരിച്ചടി; കോൺഗ്രസ് നേതാവായ മൗലാനാ തൗഖീർ റാസാ ഖാനെതിരെ വിമർശനം ഉന്നയിച്ച് മരുമകൾ നിദാ ഖാൻ ബിജെപിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രിയങ്കയ്‌ക്ക് തിരിച്ചടി; കോൺഗ്രസ് നേതാവായ മൗലാനാ തൗഖീർ റാസാ ഖാനെതിരെ വിമർശനം ഉന്നയിച്ച് മരുമകൾ നിദാ ഖാൻ ബിജെപിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2022, 09:44 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ത്രീശാക്തീകരണത്തിന് ശക്തമായ പിന്തുണയുമായി  നിദാ ഖാൻ. ഉത്തർപ്രദേശിൽ ഇന്നലെ ബിജെപിയിലേക്ക് എത്തിയ നിദ ഖാൻ കോൺഗ്രസ്സ് കുടുംബാംഗവും മതനേതാവുമായി മൗലാനാ തൗഖീർ റാസാ ഖാന്റെ മരുമകളാണ്.  സ്വന്തം കുടുംബത്തിൽ തന്നെ  മുത്വലാഖ് നിയമപോരാട്ടം നടത്തേണ്ടി വന്ന നേതാവെന്ന നിലയിലാണ് നിദ ഇത്തവണ ഉത്തർപ്രദേശിൽ തുറുപ്പുചീട്ടാവുന്നത്.  മൗലനാ തൗഖിറിനെതിരെ ശക്തമായ ആരോപണങ്ങളുന്നയിച്ചാണ് മുത്വലാഖിനെതിരെ പോരാടിയ നിദ ബിജെപി പാളയത്തിലെത്തിയിട്ടുള്ളത്.

സാമാജ് വാദി പാർട്ടി നേതാക്കളും കോൺഗ്രസ്സ് നേതാക്കളും സ്വന്തം പാളയം വിട്ട് ബിജെപിയിലേക്ക് ചേർന്നകൂട്ടത്തിലാണ് നിദാ ഖാനും എത്തിയത്. മുസ്ലീം സ്ത്രീകൾക്കായുള്ള പോരാട്ടത്തിൽ മുത്വലാഖ് നിരോധനത്തിനായി പോരാടിയ താൻ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിൽക്കാനാഗ്രഹിക്കുന്നുവെന്നും നിദ ഇന്നലെ പറഞ്ഞു.

കോൺഗ്രസ്സിന്റെ ശക്തനായ വക്താവും ഇത്തിഹാദ് ഇ മില്ലറ്റ് കൗൺസിലെന്ന സംഘടനയുടെ മതനേതാവുമായ മൗലാന തൗഖീൽ റാസാ ഖാന്റെ മരുമകളാണ് നിദാ ഖാൻ. നിദയുടെ വരവ് പ്രിയങ്കയ്‌ക്കാണ് തിരിച്ചടിയായത്.  പ്രചാരണം ശക്തമാക്കാനിറങ്ങിയ കോൺഗ്രസ്സിനേയും ഒപ്പം മതമൗലികവാദികളേയും പ്രതിരോധിക്കുന്ന രാഷ്‌ട്രീയ നീക്കമാണ് നിദ നടത്തിയിട്ടുള്ളത്. മുത്വലാഖി നെതിരെ ശക്തമായ സ്ത്രീപ്രക്ഷോഭമാണ് നിദ ഉത്തർപ്രദേശിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

മൗലവിയുടെ മരുമകളെന്ന നിലയിൽ മതപരമായ വിലക്കുകളൊന്നും നിദയ്‌ക്ക് മുന്നിൽ തടസ്സമായില്ല. കുടുംബത്തിൽ സ്വയം അനുഭവിച്ച വിഷമങ്ങൾക്കെ തിരെയാണ് നിദ പ്രതികരിച്ചുതുടങ്ങിയത്. അത് പിന്നീട് ജനകീയ സ്ത്രീ വിമോചന വിഷയമാക്കിമാറ്റി.

സ്വന്തം കുടുംബത്തിലെ പ്രശ്‌നം പരിഹരിക്കാനാകാത്തയാൾ ഇന്ന് സ്ത്രീശാക്തീ കരണം പ്രസംഗിക്കുകയാണെന്നും മൗലാന തൗഖീറിനെതിരെ നിദ ആരോപിച്ചു. ബാട്‌ല ഹൗസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ വീരബലിദാനികളെന്ന് വിശേഷിപ്പിച്ച തൗഖീറിന്റെ പ്രസ്താവന വിവാദമായിരുന്നു.

മുസ്ലീം സമൂഹത്തിന് ഉത്തർപ്രദേശിൽ എല്ലാ സംരക്ഷണവും ആദിത്യനാഥ് സർക്കാറിൽ നിന്നും ലഭിക്കുന്നുണ്ടെന്നും സ്ത്രീകളുടെ ശാക്തീകരണത്തിന് ബിജെപിക്കൊപ്പമാണ് മുസ്ലീം സമൂഹം നിൽക്കേണ്ടതെന്നും നിദ ആഹ്വാനം ചെയ്തു.

Tags: bjp UPUP2022
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies