വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയം സിനിമയെ അഭിനന്ദിച്ച് പ്രണവിന്റെ സഹോദരി വിസ്മയ മോഹൻലാൽ. അതിമനോഹരമായ യാത്ര പോലെയാണ് സിനിമ അനുഭവപ്പെട്ടതെന്നാണ് വിസ്മയ സമൂഹമാദ്ധ്യമത്തിൽ കുറിച്ചിരിക്കുന്നത്.
‘ അവസാനം ഞാൻ സിനിമ കണ്ടു. പറയാൻ വാക്കുകളില്ല. എന്തൊരു മനോഹരമായ യാത്ര. അതിസുന്ദരം. ചിത്രത്തിലെ എല്ലാ ഘടകങ്ങളും ഇഷ്ടപ്പെട്ടു. സിനിമയ്‌ക്ക് പിന്നിൽ എല്ലാവരുടേയും ഹൃദയത്തിന്റെ പങ്കുണ്ട്. അത് കാണാനാകുന്നുണ്ട്. അഭിമാനം തോന്നുന്നു’ വിസ്മയ കുറിച്ചു.
പ്രണവ് മോഹൻലാൽ, കല്ല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഞ്ച് വർഷത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം.
Comments